Friday, October 20, 2006

ഭവനനിര്‍മ്മാണവും വാസ്തുശാസ്ത്രവും.

ഭവനനിര്‍മ്മാണം വാസ്തുശാസ്ത്രപ്രകാരം വേണമോ എന്നത് ഒരു വിവാദ വിഷയമാണ്. ഈ കുറിപ്പ് അതേക്കുറിച്ചല്ല.പാരമ്പര്യമായി, ഇതേക്കുറിച്ച് എനിക്കുലഭിച്ച അറിവുകള്‍ ഇവിടെ പങ്കുവയ്കുവാന്‍ ആഗ്രഹിയ്ക്കുന്നു.ഇതു വായിയ്കുവാന്‍ ആളുണ്ടാവുമോ ആവോ ?

7 comments:

ശാലിനി said...

വീടുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളും വായിക്കുന്നുണ്ട്.

വീട് ഞങ്ങളുടെ ഒരു സ്വപ്നമാണ്. സ്വയം വരച്ചുണ്ടാക്കിയ ഒരു പ്ലാനുണ്ട് ബെഡ് റൂമിന്റെ ഭിത്തിയില്‍, ഓരോ ദിവസവും മാറ്റിവരച്ചും മോടിപിടിപ്പിച്ചും ഞങ്ങളതിനെ ഹ്ര്യദയത്തില്‍ വച്ചു പിടിപ്പിച്ചിരിക്കുകയാണ്. എന്നു മുളവരും പൂവുണ്ടാകും എന്നറിയില്ല. എന്നാലും അതൊരു സുഖമുള്ള നല്ല സ്വപ്നമാണ്.

സാറിന്റെ പോസ്റ്റുകള്‍ എല്ലാം വായിക്കുന്നുണ്ട്. തുടര്‍ന്നും എഴുതുക. എല്ലാമുറികളും പുഴയിലേക്കു തുറക്കുന്ന ആ വീടിനെ കുറിച്ചു വായിച്ചിട്ടുണ്ട്. അതൊരു അപൂര്‍വ ഭാഗ്യമല്ലേ.

Prof.R.K.Pillai said...

"സാറിന്റെ പോസ്റ്റുകള്‍ എല്ലാം വായിക്കുന്നുണ്ട്. "
: വളരെ സന്തോഷം.വളരെ കുറച്ചാളുകളെ ഈ
ബ്ലോഗിലേയ്ക്ക് വരാറുള്ളു.തുടര്‍ന്നഴുതാന്‍
നിങ്ങളുടെ അഭിപ്രായം എന്നെ പ്രേരിപ്പിക്കുന്നു.

ലിഡിയ said...

അങ്ങനെയല്ലാട്ടോ രവിസാറെ..എറണാകുളത്തുനിന്നും വീട്ടിലേയ്ക്ക് പോവുമ്പോള്‍ മൂവാറ്റുപുഴയാറീന്റെ കരയില്‍ കുറെ നല്ല വീടുകള്‍ കണ്ടിട്ടുണ്ട്..

ഞാന്‍ ഇവിടെ വന്ന് മിണ്ടാതെ പോകാറാ പതിവ്..സാറിന്റെ വാഷ് ബേസിനും സ്വീകരണമുറിയും അടുക്കളയും ഒക്കെ അന്നന്നേ കണ്ടിരുന്നു..

എഴുതണം..എന്നെങ്കിലും നല്ല പച്ചപ്പുള്ള, മുറ്റത്ത് തുളസിതറയും റെഡോക്സിന്റെ തറയും മച്ചിന്റെ കുളിരും ഒക്കെയുള്ള് ഒരു വീട്ടില്‍ കിടന്നങ്ങ് പോവണമെന്ന് സ്വപ്നം ഉണ്ട്..

പരദേശിക്കെന്ത് വീടും കൂടും..

-പാര്‍വതി.

Prof.R.K.Pillai said...

"..എന്നെങ്കിലും നല്ല പച്ചപ്പുള്ള, മുറ്റത്ത് തുളസിതറയും റെഡോക്സിന്റെ തറയും മച്ചിന്റെ കുളിരും ഒക്കെയുള്ള് ഒരു വീട്ടില്‍ കിടന്നങ്ങ് പോവണമെന്ന് സ്വപ്നം ഉണ്ട്..

പരദേശിക്കെന്ത് വീടും കൂടും.."
:ഗൌരവമായാണ് ഇങ്ങിനെ ചിന്തിക്കുന്നതെങ്കില്‍ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.മണലും,മരവും കിട്ടാനില്ലാത്ത വസ്തുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്.ആശംസകള്‍.

Unknown said...

കമന്റുകളുടെ എണ്ണം നോക്കാതെ എഴുതിക്കോള്ളൂ സാറേ, ആള്‍ക്കാര്‍ വായിക്കുന്നുണ്ട്.ഒരു വിസിറ്റേഴ്സ്സ് കൌണ്ടര്‍ ഇട്ടാല്‍ മതി, ആള്‍ക്കാര്‍ വരുന്നുണ്ടോ എന്നു അറിയാമെല്ലോ!

Aravishiva said...

നല്ലൊരു വിഷയമാണ് താങ്കളുടെ ബ്ലോഗിന്റെ പ്രത്യോകത...വാസ്തുശാസ്ത്രത്തെക്കുറിച്ച് ഇനിയുമെഴുതൂ..വായനക്കാരുണ്ട്..

അറിവിൻ ഉറവ said...

സാര്‍ മോന്നോട്ടു പോവുക വായിക്കാന്‍ ആള്‍ ഉണ്ടാവും