Friday, October 20, 2006

ഭവനനിര്‍മ്മാണവും വാസ്തുശാസ്ത്രവും.

ഭവനനിര്‍മ്മാണം വാസ്തുശാസ്ത്രപ്രകാരം വേണമോ എന്നത് ഒരു വിവാദ വിഷയമാണ്. ഈ കുറിപ്പ് അതേക്കുറിച്ചല്ല.പാരമ്പര്യമായി, ഇതേക്കുറിച്ച് എനിക്കുലഭിച്ച അറിവുകള്‍ ഇവിടെ പങ്കുവയ്കുവാന്‍ ആഗ്രഹിയ്ക്കുന്നു.ഇതു വായിയ്കുവാന്‍ ആളുണ്ടാവുമോ ആവോ ?

Thursday, October 19, 2006

മരപ്പണിക്കായി ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനം

മരപ്പണിക്കായി ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനമുണ്ട്.മേല്‍വിലാസം ഇതാ :
FOREST INDUSTRIES TRAVANCORE LTD , THAIKKATTUKARA ,
ALWAYE 683106 Ph: 0484-2623643
1995 മുതല്‍ എനിക്കിവരെ പരിചയമുണ്ട്.മരത്തിന്റെയോ,പണിയുടേയോ Quality യില്‍ യാതൊരു തട്ടിപ്പുമില്ലിവിടെ. മിതമായ വിലയ്ക്ക് ,നല്ല സാധനങ്ങള്‍ ലഭിയ്ക്കും.ഒരു വീടിനാവശ്യമായ മുഴുവന്‍ മര ഉരുപ്പിടികളും (കട്ടിള, ജനാലകള്‍, ഫര്‍ണീച്ചര്‍ എന്നുവേണ്ട എന്തും) ലഭ്യമാണ്. Architect വരച്ചുതരുന്ന മരസാധനങ്ങളുടെ പ്ലാനുമായി അവിടെ ചെന്നാല്‍ മതി. പാതി പണം advance ആയി നല്‍കണം. നല്ല സമയ നിഷ്ടയുമണ്ട്. ഈ ലിങ്ക് നോക്കുക.
http://www.keralaforest.org/html/marketing/fti.htm

വീടു പണിക്കായി മരം വാങ്ങുന്നതിന് മുമ്പ്..

വീടുപണിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മരം.വീട്ടുവളപ്പില്‍ നിന്ന് വെട്ടിയെടുക്കാന്‍ മരമുണ്ടായിരുന്ന കാല‍ത്ത് നമുക്കാര്‍ക്കും വേവലാതിയേ ഉണ്ടായിരുന്നില്ല. ആ കാലമൊക്കെ മറഞ്ഞു കഴിഞ്ഞു. ഈര്‍ച്ചമില്ലിലെ മരം ഇനിയും തീരാത്തതുകൊണ്ട് തല്‍ക്കാലം ഭയപ്പെടേണ്ട. കാമറൂണില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇപ്പോഴും മരം എത്തുന്നുണ്ട്. ന്യായമായ വിലയേയുള്ളു. 150 ഇഞ്ചിനുമേല്‍ വണ്ണമുള്ളവയായതു കൊണ്ട് Waste തീരെ കുറവുമാണ്. 1995 മുതല്‍ ഞാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. വലിയ കുഴപ്പമൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇനി ഇവയുടെ വിലവിവരം നല്‍കാം.

1. പിന്‍കോഡ ( ചെറു തേക്ക്) - 150” നുമേല്‍- Rs 890/Cu.ft.
2. വയലറ്റ് ( Purple Heart) - 150" നു മേല്‍- Rs 875/Cu.ft
3. വേങ്ങ (Mercoba) - 150" നു മേല്‍ -Rs 890/Cu.ft.
4. നാടന്‍ ആഞ്ഞിലി - 60” - Rs 585/Cu.ft.
5. നാടന്‍ പ്ലാവ് - 60” - Rs 700/Cu.ft
6. നാടന്‍ തേക്ക് - 40” - Rs 950/Cu.Ft.
7. കൂപ്പ് തേക്ക് - 60” - Rs 1900/Cu.Ft.
8. ഈര്‍ച്ചക്കുലി - Rs 18- Rs 30 /Cu.Ft.

വീടുകളില്‍ നിന്ന് പലരും മരം നേരിട്ട് വാങ്ങാറുണ്ട്. പരിചയമില്ലാത്തവര്‍ ഇതിനു പോകാതിരിക്കുകയാണു നല്ലത്. കബളിപ്പിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട്.

Wednesday, October 18, 2006

വീടുപണിയുടെ ചെലവുകളേപ്പറ്റിയല്പം...

തൊടുപുഴയില്‍ ലഭിക്കുന്ന നിര്‍മ്മാണ സാമിഗ്രികളുടെ വിലയേപ്പറ്റി(October 2006 -ലെ) പറയാം.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിലയില്‍ വലിയ മാറ്റം വരാന്‍ സാധ്യതയില്ല.
1. കമ്പി - Rs 28 per Kg for Branded
2. മണല്‍ - Rs 4600 for 180 Cu.Ft(one Load) (കിട്ടാന്‍ വലിയ പ്രയാസമാണ്)
3. സിമന്റ് - Rs 220 (1 packet)
4. ഇഷ്ടിക - Rs 3.50 (21 x 10 x 7 cm)
5. വെട്ടുകല്ല് - Rs 9.50
6. സിമെന്റിഷ്ടിക - Rs 14 ( 12 x 8 x 6 inches)
7. ആശാരി (കല്ല്,മരം) - Rs 250
8. സഹായി - Rs 175
ഇടത്തരം പണിക്ക്, ഒരു ച.അടിക്ക് 1050 രൂപയോളം ചെലവു വരും. 1800 ച.അടി area ഉള്ള ഒരു വീടിന് ഏതാണ്ട് 19 ലക്ഷം രൂപാ വേണമെന്ന് സാരം.

Tuesday, October 17, 2006

വീട് സ്വയം ഡിസൈന്‍‌ ചെയ്താല്‍...

വീട് സ്വയം ഡിസൈന്‍‌ ചെയ്താല്‍ എന്താ കുഴപ്പം എന്ന് പലരും ചോദിക്കാറുണ്ട്.ഇതിന്റെ ഉത്തരം ആപേക്ഷികമാണ്.
നന്നായി അറിയാമെങ്കില്‍ ചെയ്യാം.എന്നാല്‍ മിടുക്കനായ ഒരു വാസ്തുശില്പിയുടെ സഹായം ഉണ്ടെങ്കില്‍‌ കാര്യങ്ങള്‍ വളരെ എളുപ്പമാകും.അവരുടെ അറിവും പരിചയവും നമുക്ക് ഗുണമേ ചെയ്യൂ.കുറെ മുറികള്‍ കൂടിച്ചേരുന്നതു മാത്രമല്ല വീട്.അതിനൊരു താളവും ലയവും ഉണ്ട്.വിവിധ മുറികളുടെ വിന്യാസത്തില്‍ ഒരു സംഗീതമുണ്ട്.അത് നിങ്ങള്‍ക്കായി കണ്ടെത്തിത്തരാന്‍ അനുഭവപരിചയമുള്ള ഒരു വാസ്തുശില്പിക്ക് കഴിയും.അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.

വീടിന്റെ തീം

അതെ..വീടിനൊരു തീം(theme) വേണം.Design,interior,landscaping എല്ലാം ഈ തീമിന്റെ അടിസ്ഥാനത്തില്‍ വേണം ചെയ്യാന്‍‌.തുടക്കം മുതല്‍‌ ഈ രീതിയില്‍ ആയാല്‍ പകുതി തലവേദന കുറയും.
ഒരിയ്ക്കല്‍ തീം തീരുമാനിച്ചു കഴിഞ്ഞാല്‍ ആ രീതിയിലുള്ള വീടുകള്‍ ധാരാളമായി കാണണം.മാസികകളില്‍ വരുന്ന ചിത്രങ്ങള്‍
collect ചെയ്യണം.വീട്ടുകാര്‍‌ എല്ലാവരും കൂടി ചര്‍ച്ച ചെയ്യണം.മെല്ലെ മെല്ലെ നമുക്കു വേണ്ട വീട് രൂപം പ്രാപിക്കുന്നതു കാണാം.ഇതിനാണ് Home Work എന്നു പറയുക.കുറഞ്ഞത് 6 മാസമെങ്കിലും ഇതിനു വേണം.അതിനു ശേഷം മാത്രമേ
ആര്‍ക്കിട്ട്ക്റ്റിനേ കാണാന്‍ പോകാവൂ.ഇത് രണ്ടുകൂട്ടര്‍‌ക്കും ഏറെ ഗുണം ചെയ്യും.

ആര്‍ക്കിറ്റ്ടെക്ടിനെ തിരഞ്ഞെടുക്കാന്‍...

ആര്‍ക്കിറ്റ്ടെക്ടിനെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ്,മുന്‍‌ പരിചയം,ജോലിയോടുള്ള commitment
എന്നിവയെല്ലാം നോക്കണം.പലരും കയ്യിലുള്ള ഒരു പ്ലാ‍ന്‍ ചെറിയ മാറ്റം വരുത്തി കാശു വാങ്ങുകയാണു പതിവ്.
Clients വേണ്ടത്ര Home Work ചെയ്യാതെയാണു പോകുന്നതെങ്കില്‍ പെട്ടുപോയെതു തന്നെ.ചിത്രത്തില്‍ കാണുന്ന
എന്റെ വീട് ഒരു വര്‍ഷം കൊണ്ടാണ് വരച്ചത്.എന്റെ മനസ്സിലുള്ള വീടിന്റെ ആശയം അദ്ദേഹത്തെ ധരിപ്പിക്കാന്‍‌
2-3 സിറ്റിങുകള്‍ വേണ്ടി വന്നു.
പിന്നെ പലതവണ അദ്ദേഹം plan മാറ്റി വരച്ചു....until I am fully satisfied.ഇത്രയൊന്നും ഒരു ആര്‍ക്കിറ്റ്ടെക്ടും ചെയ്തു തന്നെന്നുവരുകയില്ല(ആരും പിണങ്ങണ്ടേ!!.ഇതെന്റെ അനുഭവമാണ്).
ഇനി എന്റെ ആര്‍ക്കിറ്റ്ടെക്റ്റ് ആരാണന്നു പറയാം.
Mr.Sebastian Jose,Architect,Thevara,Cochin (09847032049)

Monday, October 16, 2006

തറ വിശേഷം..

ഞാന്‍‌ Laminated Wooden Flooring ആണ് ഉപയോഗിച്ചത്.വില 125/-ച.അടിയ്ക്. തടി 90/- രൂപ മുതല്‍‌ കിട്ടും.തേയ്മാനം കൂടുതലാണന്നു മാത്രം.5 കമ്പനിക‍ള്‍ കൊച്ചിയില്‍‌ ഉണ്ട്.
7 വര്‍‌ഷം ഗ്യാരണ്ടി ഉണ്ട്.കമ്പനിക‍ളുടെ വിലാസം എന്റെ ഡയറിയില്‍‌ കാണും.ഇന്നു college ഉണ്ട്.ഒന്നും ഇതുവരെ prepare ചെയ്തിട്ടില്ല.പിള്ളേര്‍ എന്ത് വിചാരിക്കും ? ബാക്കി നാളെ..

ഈ ബ്ലോ‍ഗ് എന്തിനാണ് ?

ഇവിടെ എന്റെ experiences പങ്കുവയ്കാമെന്നു കരുതുന്നു.
ഇനി വീടു പണിയുന്നവര്‍‌ക്ക് ഉപകാരമാകും..

അല്‍‌പ്പം ചരിത്രം..

(ഇടത്തരക്കാരന്‍ സാധാരണ പറയുന്ന ഈ പൊങ്ങച്ചം ക്ഷമിക്കുക)
പുതിയ വീടുകള്‍‌ പണിയുക എന്റെ ഒരു Hobby ആണ്.ചിത്രത്തില്‍ കാണുന്നത് ‍ എന്റെ രണ്ടാമ ത്തേ വീടാണ്.
2200 ച.അടി ആണ് ഇതിന്റ വിസ്തീര്‍‌ണം.ഈ അടുത്ത നാള്‍ ഇത് Asianet Dream Home-ല്‍
വന്നിരുന്നു.മലയാളം എഴുതാന്‍‌ ഞാന്‍‌ പഠിക്കുന്നതേയുള്ളു.അതു കൊണ്ട് ബാക്കി പിന്നെ ഏഴുതാം.

Sunday, October 15, 2006

വീടു പുരാണം...

വീടു പുരാണം കേട്ടു മടുത്തവര്‍ ഇതു വായിക്കണമെന്നില്ല...