Thursday, October 19, 2006

മരപ്പണിക്കായി ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനം

മരപ്പണിക്കായി ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനമുണ്ട്.മേല്‍വിലാസം ഇതാ :
FOREST INDUSTRIES TRAVANCORE LTD , THAIKKATTUKARA ,
ALWAYE 683106 Ph: 0484-2623643
1995 മുതല്‍ എനിക്കിവരെ പരിചയമുണ്ട്.മരത്തിന്റെയോ,പണിയുടേയോ Quality യില്‍ യാതൊരു തട്ടിപ്പുമില്ലിവിടെ. മിതമായ വിലയ്ക്ക് ,നല്ല സാധനങ്ങള്‍ ലഭിയ്ക്കും.ഒരു വീടിനാവശ്യമായ മുഴുവന്‍ മര ഉരുപ്പിടികളും (കട്ടിള, ജനാലകള്‍, ഫര്‍ണീച്ചര്‍ എന്നുവേണ്ട എന്തും) ലഭ്യമാണ്. Architect വരച്ചുതരുന്ന മരസാധനങ്ങളുടെ പ്ലാനുമായി അവിടെ ചെന്നാല്‍ മതി. പാതി പണം advance ആയി നല്‍കണം. നല്ല സമയ നിഷ്ടയുമണ്ട്. ഈ ലിങ്ക് നോക്കുക.
http://www.keralaforest.org/html/marketing/fti.htm

1 comment:

ഡാലി said...

മാഷേ (സാറേ, ഏത് വേണമെന്നു കണ്‍ഫ്യൂഷന്‍), ഈ ഫിറ്റ് ആലുവയിലെ ഗാരേജ് എന്ന സ്റ്റോപ്പിലുള്ളതല്ലേ? ഇത് മരപണിക്കുള്ള ഒരു ഗവണ്മെന്റ് സ്ഥാപനമാണെന്ന് അറിഞ്ഞില്ല. ഇനിപ്പോ എന്തെങ്കിലും പണിയിപ്പിക്കുമ്പോള്‍ അവിടെ ചെന്നൊന്ന് നോക്കണം. ഈ അറിവ് പറഞ്ഞ് തന്നതിനു ഒത്തിരി നന്ദി.