Thursday, October 19, 2006

വീടു പണിക്കായി മരം വാങ്ങുന്നതിന് മുമ്പ്..

വീടുപണിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മരം.വീട്ടുവളപ്പില്‍ നിന്ന് വെട്ടിയെടുക്കാന്‍ മരമുണ്ടായിരുന്ന കാല‍ത്ത് നമുക്കാര്‍ക്കും വേവലാതിയേ ഉണ്ടായിരുന്നില്ല. ആ കാലമൊക്കെ മറഞ്ഞു കഴിഞ്ഞു. ഈര്‍ച്ചമില്ലിലെ മരം ഇനിയും തീരാത്തതുകൊണ്ട് തല്‍ക്കാലം ഭയപ്പെടേണ്ട. കാമറൂണില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇപ്പോഴും മരം എത്തുന്നുണ്ട്. ന്യായമായ വിലയേയുള്ളു. 150 ഇഞ്ചിനുമേല്‍ വണ്ണമുള്ളവയായതു കൊണ്ട് Waste തീരെ കുറവുമാണ്. 1995 മുതല്‍ ഞാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. വലിയ കുഴപ്പമൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇനി ഇവയുടെ വിലവിവരം നല്‍കാം.

1. പിന്‍കോഡ ( ചെറു തേക്ക്) - 150” നുമേല്‍- Rs 890/Cu.ft.
2. വയലറ്റ് ( Purple Heart) - 150" നു മേല്‍- Rs 875/Cu.ft
3. വേങ്ങ (Mercoba) - 150" നു മേല്‍ -Rs 890/Cu.ft.
4. നാടന്‍ ആഞ്ഞിലി - 60” - Rs 585/Cu.ft.
5. നാടന്‍ പ്ലാവ് - 60” - Rs 700/Cu.ft
6. നാടന്‍ തേക്ക് - 40” - Rs 950/Cu.Ft.
7. കൂപ്പ് തേക്ക് - 60” - Rs 1900/Cu.Ft.
8. ഈര്‍ച്ചക്കുലി - Rs 18- Rs 30 /Cu.Ft.

വീടുകളില്‍ നിന്ന് പലരും മരം നേരിട്ട് വാങ്ങാറുണ്ട്. പരിചയമില്ലാത്തവര്‍ ഇതിനു പോകാതിരിക്കുകയാണു നല്ലത്. കബളിപ്പിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട്.

7 comments:

ഉത്സവം : Ulsavam said...

രവി മാഷെ,

നന്നായി, ബൂലോകത്തിലെ ഒരു വ്യത്യസ്ത ബ്ലോഗ്.
ഈ വിധ വിഷയങ്ങളില്‍ വലിയ പിടി ഇല്ലാത്തത് കൊണ്ടാണ്‍ ഇതു വരെ കമന്റ് ഇടാതിരുന്നത്.
ഇപ്പോ "വാസ്തു" എന്നൊക്കെ പറഞ്ഞ് ആളുകള്‍ ഓടി നടപ്പുണ്ട്. ആതിനെ പറ്റി ഒക്കെ അറിയുമെങ്കില്‍ ലളിതമായ വിശദമായ ഒന്നോ രണ്ടൊ പോസ്റ്റ് ഇങ്ങ് പോരട്ടെ..വാസ്തുവില്‍ മാത്രം ഒതുക്കേണ്ട, വീടു പണിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വരട്ടേ..

ഇനിയും എഴുതുക.
എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കുക.

Prof.R.K.Pillai said...

എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കുക എന്ന ആശംസക്ക് നന്ദി.വാസ്തുവിനേക്കുറിച്ച് വിശദമായി എഴുതാന്‍ ഉദ്ദേശമുണ്ട്.

Adithyan said...

മാഷെ നല്ല ബ്ലോഗ്. ഇത്രയും ആധികാരികമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ട്.

Prof.R.K.Pillai said...

ഈ ബ്ലോഗ് ആളുകള്‍ എങ്ങിനെ സ്വീകരിക്കും എന്നതിനേക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.
നന്ദി.

arun said...

ഞാനും ഒരു മാഷാ വാസ്തു സംബന്ധിച്ച് ഒത്തിരി പങ്കുവയ്കാനുണ്ട് കഴിയുമെങ്കില്‍ ഇമെയില്‍ ചെയ്യുക policeachan@gmail.com

Unknown said...

ഔഷധമായി ഉപയോഗിക്കുന്ന വേങ്ങയും ഇതിൽ പറഞ്ഞിരിക്കുന്ന വേങ്ങയും ഒന്നാണോ?

Yesudas said...

എവിടെ നിന്ന് കിട്ടും ആരെയാണ് ബന്ധപ്പെടേണത്?