Friday, October 27, 2006

വാസ്തു : വീടിന്റെ ഗുണദോഷങ്ങള്‍ സ്വയം കണ്ടുപിടിക്കാം.

പണിയാന്‍ പോവുന്ന വീടിന് , വാസ്തുശാ‍സ്ത്രപ്രകാരം ദോഷങ്ങളെന്തെങ്കിലുമുണ്ടോയെന്ന് സ്വയം കണ്ടുപിടിക്കാവുന്നതേയുള്ളു. ആയം,വ്യയം,ൠക്ഷ,യോനി,വാരം,തിഥി എന്നീ ഘടകങ്ങള്‍ അനുകൂലമാണോ എന്നു പരിശോധിക്കുകവഴി ഇത് സാധ്യമാകും.

1. ആയം

വീടിന്റെ നീളത്തെ , 8 കൊണ്ട് ഗുണിക്കുകയും 12 കൊണ്ട് ഹരിക്കുകയും ചെയ്താല്‍ ശിഷ്ടം വരുന്നതാണ് ആയം.

ശിഷ്ടം - ഫലം

0- ദൈവീക കാര്യങ്ങള്‍ക്ക് ഉത്തമം
1- ദാരിദ്ര്യം
2- ഭാര്യക്ക് രോഗം
3- സമ്പത്ത് വര്‍ദ്ധിക്കും
4- ജീവിത വിജയം
5- സന്തോഷവും,സൌഖ്യവും
6- ആഗ്രഹങ്ങള്‍ സഫലമാവും
7- ആത്മീയ കാര്യങ്ങളില്‍ താല്പര്യം
8- നല്ല കാര്യങ്ങള്‍ അനുഭവിക്കും
9- ധാരാളം ധനം സമ്പാദിക്കും
10- ധാരാളം സ്വര്‍ ണ്ണം വാങ്ങാന്‍ ഇടവരും
11 - കീര്‍ത്തിയുണ്ടാവും

2. വ്യയം

വീടിന്റെ വീതിയേ 9 കൊണ്ട് ഗുണിച്ച് 10 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതിനേയാണ് വ്യയം എന്നുപറയുന്നത്.

ശിഷ്ടം - ഫലം

0 - സന്തോഷം
1- പ്രവൃത്തിവിജയം
2- ജീവിത വിജയം
3 -ശരാശരി
4 -സുഖജീവിതം
5- ശത്രു വിജയം
6 -കണ്ണിനു തകരാര്‍
7- ധാരാളം ധനം
8- സദാ സന്തോഷം
9 -ധാരാളം നല്ല സുഹൃത്തുക്കള്‍

3. ൠഷ

നീളത്തെ 8 കൊണ്ട് ഗുണിച്ച് 27 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതിനേയാണ് ൠഷ അല്ലെങ്കില്‍ നക്ഷത്രം എന്നു പറയുന്നത്.ഒറ്റ നക്ഷത്രങ്ങള്‍ ശുഭസൂചകവും ഇരട്ടകള്‍ അശുഭസൂചകവുമാണ്.

4. യോനി

വീതിയേ 3 കൊണ്ട് ഗുണിച്ച് 8 കൊണ്ട് ഹരിച്ചാ‍ല്‍ ശിഷ്ടം വരുന്നതാണ് യോനി.വീട് ഏതു ദിക്കിന് അഭിമുഖമായിരിക്കണം എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

ശിഷ്ടം - യോനി - ദിക്ക്

0 - കാക - വടക്കു കിഴക്ക്
1 - ധ്വജ - കിഴക്ക്
2 - ധൂമ - തെക്കു കിഴക്ക്
3 - സിംഹ - തെക്ക്
4 - ശ്വാന - തെക്കു പടിഞ്ഞാറ്
5 - വൃഷഭ - പടിഞ്ഞാറ്
6 - ഖര - വടക്കു പടിഞ്ഞാറ്
7 - ഗജ - വടക്ക്

5. വാരം


ചുറ്റളവിനെ 9 കൊണ്ട് ഗുണിച്ച് 7 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതാണ് വാരം. വീടിന്റെ പണി എന്നുതുടങ്ങണം എന്നതിനെയാണിത് സൂചിപ്പിക്കുന്നത്.

ശിഷ്ടം - വാരം- ഫലം

0 - ശനി - അനുകൂലമല്ല

1 - ഞായര്‍ - അനുകൂലമല്ല

2 - തിങ്കള്‍ - അനുകൂലം

3 - ചൊവ്വ - അനുകൂലമല്ല

4 - ബുധന്‍ - അനുകൂലം

5 - വ്യാഴം - അനുകൂലം

6 - വെള്ളി - അനുകൂലം


6. തിഥി

ചുറ്റളവിനെ 9 കൊണ്ട് ഗുണിച്ച് 30 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്നത് തിഥി.വീടു പണിതുടങ്ങാന്‍ നല്ല തിഥിയേതെന്ന് ഇതില്‍നിന്നുമനസ്സിലാക്കാം.

ശിഷ്ടം - ദിനം - ഫലം

1- പ്രഥമ - അനുകൂലമല്ല

2- ദ്വിതീയ - അനുകൂലം

3 - ത്രിതീയ - അനുകൂലം

4 - ചതുര്‍ഥി - അനുകൂലമല്ല

5 - പഞ്ചമി - അനുകൂലം

6 - ഷഷ്ഠി - ശരാശരി

7- സപ്തമി - അനുകൂലം

8 - അഷ്ടമി - അനുകൂലമല്ല

9 - നവമി - അനുകൂലമല്ല

10 - ദശമി - അനുകൂലം

11-ഏകാദശി - അനുകൂലമല്ല

12 - ദ്വാദശി - അനുകൂലം

13 - ത്രയോദശി - അനുകൂലം

14 - ചതുര്‍ദശി - അനുകൂലമല്ല

15 - അമാവാസി - അനുകൂലമല്ല

15 comments:

Kiranz..!! said...

സത്യം പറഞ്ഞാ‍ല്‍ കവടി നിരത്തി പുരികങ്ങള്‍ ഒക്കെ കോട്ടി “സമയം അങ്ങട് ശരിയായിട്ടില്ല്യാട്ടോ” എന്ന് പറയുന്ന ഒരു ജോത്സ്യന്റെ അടുത്ത് ചെന്ന് ഇരിക്കുന്ന ഒരു തോന്നല്‍..വളരെ വിജ്നാനപ്രദമായിരിക്കുന്നു ഇന്നത്തെ “വാസ്തൂ..”.

ചന്തു said...

വീട് പണിയുന്ന കൂട്ടുകാര്‍ക്ക് ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ അയക്കുന്നുണ്ട്.
ശരിക്കും ഉപകാരമുള്ള വിവരങ്ങള്‍ക്ക് നന്ദി സാര്‍.

Radheyan said...

സര്‍ ഭൌതികം തന്നെയോ പഠിപ്പിക്കുന്നത്

Prof.R.K.Pillai said...

കിരണ്‍,ചന്തു,രാധേയന്‍..ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി.നിങ്ങള്‍ ചെറുപ്പക്കാരേ ഈ ബ്ലോഗ് ബോറടിപ്പിക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു.
പിന്നെ രാധേയന്‍..ഇത്തരം കാര്യങ്ങള്‍ എന്റെ അഛനും അറിയാമായിരുന്നു.അതുകൊണ്ട് ഭൌതികത്തോടൊപ്പം ഇതും പഠിച്ചു.നല്ല വാക്കുകള്‍ക്ക് നന്ദി.

paarppidam said...

വാസ്തുവിനെക്കുറിച്ച്‌ ഞാന്‍ ചില പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നുണ്ട്‌. ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന ഒരാളെന്നനിലയില്‍ പലതിനോടും ശക്തമായവിയോജിപ്പുണ്ടെങ്കിലും ആളുകള്‍ക്ക്‌ വാസ്തു എന്ന വിഷയത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ അറിയുവാന്‍ മാത്രം ഇടുന്നതാണത്‌. ഇന്ന് കേരളത്തിലെ ജനങ്ങള്‍ വാസ്തുവിന്റെ പേരില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്‌.ഇത്തരം ആളുകളുടേ കയ്യില്‍പ്പെട്ട്‌
കേരളത്തിലെ ഡിസൈനുകള്‍ വളരെയധികം മോശമാകുവാനും,അനാവശ്യ സാമ്പത്തിക ബാധ്യതയും മാനസീകപീഠനങ്ങളും ഇതു വരുത്തിവെക്കുന്നതോടൊപ്പം ആളുകള്‍ വാസ്തുവെന്നപേരില്‍ കണ്ടതൊക്കെ പെന്തുടരുവാനും ഇത്‌ ഇടായാക്കുന്നു.

വാസ്തു വിനയാകുമ്പോള്‍ എന്നപേരില്‍ ഒരു പോസ്റ്റ്‌ പാര്‍പ്പിടത്തില്‍ ഇടുവാനുള്ള പരിപാടിയിലാണ്‌ മാഷെ.

Kaippally said...
This comment has been removed by the author.
Kaippally said...

"വീടു പണിതുടങ്ങാന്‍ നല്ല തിഥിയേതെന്ന് ഇതില്‍നിന്നുമനസ്സിലാക്കാം."

തന്നെ?

എന്നിട്ട്.

Anonymous said...

പൊന്നു മാഷേ....ഇതൊക്കെ സത്യമാണോ..ആവോ? എന്തൊക്കെ ചെയ്താലും വരാനുള്ളത് വരും അതിനെ തടക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.അവ എല്ലാം എഴുതിക്കഴിഞ്ഞു. ഒരു കാര്യത്തിലും മനുഷ്യന്‍ മസില്‍ പിടിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും അതനിന്‍റേതായ ഒരു സമയം ഉണ്ട്...ഇത് അറിഞ്ഞാലും ആരും ഇത് മനസ്സിലാക്കുന്നില്ല..അത് എന്താണ് എന്ന് എനിക്കറിയില്ല..അനുഭവം ഗുരു...ജ്യോതിഷം സത്യമാണ്.അത് കൊണ്ട് ജീവിക്കുന്ന 100% ജ്യോത്സ്യന്‍മാരും കള്ളന്‍മാരാണ് കാരണം അവര്‍ മനുഷ്യരാണ്. അറിഞ്ഞുകൊണ്ടോ അറിയാതെയോ കള്ളം ചെയ്യാത്ത മനുഷ്യര്‍ ഉണ്ടോ? ആവോ ഞാന്‍ കണ്ടിട്ടില്ല. അതേ പോലെ വാസ്തുശാസ്ത്രം ശരിയായിരിക്കാം പക്ഷെ പൂര്‍ണ്ണമായും എനിക്കറിയില്ല.അറിയേണ്ട ആവശ്യമും ഇല്ല..എന്നാല്‍ വാസ്തുശാസ്ഥ്രം കൊണ്ട് ജീവിക്കുന്നവരോ...ജീവിച്ചോട്ടെ അത് ഒരു ബിസിനസ്സ് ആണ്...ഈ ലോകമെ മിഥ്യയാണ്...അല്‍നാള്‍ ഉള്ള ജീവിതം...ഈ സമയം ഇതിന്‍റെയൊക്കെ പുറകെ പോയി ദയവുചെയ്ത് നിങ്ങള്‍ ആരും ടെന്‍ഷന്‍ അടിക്കരുത്..ഒന്നും കൂടുതല്‍ വിശ്വസ്ക്കരുത്...അത് നമ്മെ അപകടത്തിലേക്ക് നയിക്കും..ഇത് എന്‍റെ അപേക്ഷയാണ്....വരാനുള്ളത് അതിന്‍റെ സമയം ആകുമ്പോള്‍ കൃത്യമായും വരും എന്ന് മത്രമെ അനുഭവം കൊണ്ട് എനിക്ക് പറയുവാനുള്ളു.....

Anonymous said...

പൊന്നു മാഷേ....ഇതൊക്കെ സത്യമാണോ..ആവോ? എന്തൊക്കെ ചെയ്താലും വരാനുള്ളത് വരും അതിനെ തടുക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.അവ എല്ലാം എഴുതിക്കഴിഞ്ഞു. ഒരു കാര്യത്തിലും മനുഷ്യന്‍ മസില്‍ പിടിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്‍റേതായ ഒരു സമയം ഉണ്ട്...ഈ കാര്യങ്ങള്‍ അറിഞ്ഞാലും ആരും ഇത് മനസ്സിലാക്കുന്നില്ല..അത് എന്താണ്?(തലയിലെഴുത്ത് മറ്റാന്‍ ആര്‍ക്കും കഴിയില്ലല്ലോ?) എന്ന് എനിക്കറിയില്ല..അനുഭവം ഗുരു...ജ്യോതിഷം സത്യമാണ്.അത് കൊണ്ട് ജീവിക്കുന്ന 100% ജ്യോത്സ്യന്‍മാരും കള്ളന്‍മാരാണ് കാരണം അവര്‍ മനുഷ്യരാണ് നിശ്ചയിക്കപ്പെട്ട കര്‍മ്മങ്ങള്‍ സത്യമായാലും തെറ്റായാലും അവര്‍ ചെയ്യുന്നു.ഇത് ഞാന്‍ എന്‍റെ അനുഭത്തില്‍ നിന്ന് മനസ്സിലാക്കിയതാണ് കവടി നിരത്തി ജ്യോത്സ്യന്‍മാര്‍ പറഞ്ഞിട്ട് പരിഹാര ക്രിയകള്‍ പറയും എന്നാല്‍ അറിഞ്ഞുകൊള്ളു. ഒരു കാര്യം ജ്യോത്സ്യന്‍ പ്രവചിച്ചുകഴിഞ്ഞാല്‍ പരിഹാരമേ ഇല്ല.. അങ്ങനെ പരിഹാരം ഉണ്ട് എങ്കില്‍
പ്രവചിച്ചതുതന്നെ തെറ്റാണ്. അതിനാല്‍ ദയവു ചെയ്ത് ആരും കാശ് ചിലവാക്കുന്ന ഒരു പരിഹാര ക്രിയകളിലും ചെന്ന് ചാടരുത്. വെറുതെ പറയുന്നതല്ല. അറിഞ്ഞുകൊണ്ടോ അറിയാതെയോ കള്ളം ചെയ്യാത്ത മനുഷ്യര്‍ ഉണ്ടോ? ആവോ ഞാന്‍ കണ്ടിട്ടില്ല. അതേ പോലെ വാസ്തുശാസ്ത്രം ശരിയായിരിക്കാം പക്ഷെ പൂര്‍ണ്ണമായും എനിക്കറിയില്ല.അറിയേണ്ട ആവശ്യവും ഇല്ല..എന്നാല്‍ വാസ്തുശാസ്ത്രം കൊണ്ട് ജീവിക്കുന്നവരോ...ജീവിച്ചോട്ടെ അത് ഒരു ബിസിനസ്സ് ആണ്...ഈ ലോകമെ മിഥ്യയാണ്...അല്‍പ്പനാള്‍ ഉള്ള ജീവിതം...ഈ സമയം ഇതിന്‍റെയൊക്കെ പുറകെ പോയി ദയവുചെയ്ത് നിങ്ങള്‍ ആരും ടെന്‍ഷന്‍ അടിക്കരുത്.കാശും കളയരുത്...ഇത് കാശ് എങ്ങനെ ചിലവാക്കണം എന്ന് കരുതി ഇരിക്കുന്നവര്‍ക്കുള്ള ഒരു ചടങ്ങാണ്.അവരുടെ കാശ് അങ്ങനെയേ പോകു അതും എഴുത്താണ്. ഒന്നിലും കൂടുതല്‍ വിശ്വസിക്കരുത്...അത് നമ്മെ അപകടത്തിലേക്ക് നയിക്കും..ഇത് എന്‍റെ അപേക്ഷയാണ്....വരാനുള്ളത് അതിന്‍റെ സമയം ആകുമ്പോള്‍ കൃത്യമായും വരും എന്ന് മത്രമെ (ബാക്കി അടുത്ത പോസ്റ്റ്)

Anonymous said...

(തുടര്‍ച്ച) അനുഭവം കൊണ്ട് എനിക്ക് പറയുവാനുള്ളു.....ഈ ലോകത്ത് നല്ലതും ചീത്തയും ഉണ്ട്..നല്ലത് ഉണ്ടെങ്കില്‍ മാത്രമെ ചീത്ത ഉള്ളു.നെഗറ്റീവും പോസിറ്റീവും പോലെ..ആവശ്യമില്ലാത്തതായി ഒന്നും തന്നെ ഈ ലോകത്തില്ല...എന്തിന്‍റെ പുറകിലും ഒരു കാരണം ഒളിച്ചുകിടപ്പുണ്ട്..അത് എന്ത് എന്ന് അറിയാനുള്ള അവകാശം മനുഷ്യന് ഇല്ലേ ഇല്ല..കാരണം എന്നാല്‍ മനുഷ്യന്‍ ദൈവതുല്ല്യന്‍ ആയി തീരില്ലേ...അപ്പോള്‍ ചോദിക്കും ദൈവം ഉണ്ടോ?ദൈവം ഉണ്ടെന്നു പറഞ്ഞാല്‍ ഏത് ദൈവം ഈ ലോകത്ത് ഒരുപാട് ജാതികളും അതില്‍ ഒരുപാട് ദൈവങ്ങളും ഉണ്ട് നല്ലകാര്യം അത് വിശ്വസിക്കുന്നവരുടെ മനസ്സില്‍ കിടക്കട്ടെ.....ദൈവത്തിനും അപ്പുറത്ത് ഒരു ശക്തി ഈ ഭൂമിയില്‍തന്നെ ഉണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട..എല്ലാ ശക്തിയും കൂടിച്ചേര്‍ന്ന ഒരു ശക്തി...അത് എന്താണെന്നുള്ള ബോധം അതിലേക്ക് തിരിച്ചുവിടുവാനുമുള്ള അവകാശം മനുഷ്യനില്ല എന്നാണ് എനിക്കു തോന്നുന്നത്...ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും ഈ ലോകത്ത് ധാരാളം ഉണ്ട്...നല്ല കാര്യങ്ങള്‍ തന്നെ...അവയെല്ലാം പോസിറ്റീവ് ആണ്...മനസ്സും ഈ പോസിറ്റീവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്..എന്താ സംശയം ഉണ്ടോ? ഇതൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരു മനുഷ്യനും കഴിയില്ല...അവ മനസ്സിലാക്കിയാല്‍ തീര്‍ന്നില്ലേ...ഈ ലോകത്ത് എല്ലാ സുഖ സൗകര്യങ്ങളും മനുഷ്യനുവേണ്ടിയാണ്.ഓരോ പുതിയ പുതിയ വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ ഓരോ മനുഷ്യരേയും പകൃതിയില്‍ ആ ഒരു ശക്തി നിയോഗിച്ചിട്ടുണ്ട്. അവര്‍ അവരുടെ കര്‍മ്മം ചെയ്യുന്നു. എന്തെല്ലാം കണ്ടുപിടിത്തങ്ങളാണ് ഈ ലോകത്ത് നടക്കുന്നത്...അലോചിച്ചാല്‍ അന്തമില്ല...ഇതിന്‍റെ പിന്നില്‍ ആരാണ്...????ആര്‍ക്കെങ്കിലും പറയാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ല...ഒരു സിനിമ പോലെയാണ് മനുഷ്യന്‍റെ ജീവിതം സിനിമയിലെ സംവിധായകന് എല്ലാം അറിയാം ഈ ലോകമാകുന്ന സിനിമയിലെ സംവിധായകന്‍ ആരാ? ആ ഒരു ശക്തി..സിനിമയില്‍ ഓരോ കാഥാപത്രങ്ങളും മിന്നിമറയുന്നതുപോലെ ജീവിതത്തിലും നടക്കുന്നില്ലേ..ഓരോ മനുഷ്യരും അവരുടെ കര്‍മ്മം ചെയ്ത് ശരീരവും മനസ്സും എങ്ങോട്ടോ പോകുന്നു. ഈ ലോകത്ത് സത്യമായ രണ്ടു കാര്യങ്ങളാണ് ജനനവും മരണവും....മരിക്കാന്‍ വേണ്ടി മനുഷ്യന്‍ ജനിക്കുന്നു...ജനിക്കാന്‍ വേണ്ടി ആരും മരിക്കുന്നില്ല...അപ്പോള്‍ മുജന്മത്തെക്കുറിച്ച പറയേണ്ടിവരും മുന്‍ ജന്മം ഉണ്ടോ? അതോ ഇല്ലയോ? ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്? നമ്മുടെ ബോധപൂര്‍വ്വമായ അവസ്ഥ മാത്രം നാം എടുത്താല്‍ മതിയാകും...ഒരു കള്ളന്‍ അവന്‍ അവന്‍റെ കര്‍ത്തവ്യമാണ് ചെയ്യുന്നത്.മോഷണം അത് അവന്‍റെ കര്‍മ്മം ആണ്. എന്തെല്ലാം നീചപ്രവര്‍ത്തികള്‍ ഈ ലോകത്ത് നടക്കുന്നുണ്ട്. അവയെല്ലാം അതിന്‍റേതായ സമയത്ത് നടക്കണം സ്ഫോടനങ്ങള്‍, കലാപങ്ങള്‍, തീവ്രവാദങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ ഇവ എല്ലാം വരുന്നു പോകുന്നു. ഇതില്‍ മുനുഷ്യര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ചെയ്യുന്നു. വാളെടുത്തവന്‍ വാളാലെ എന്ന് പറയാറില്ലേ..അത് തന്നെ..ഒരു തെറ്റ് നാം ചെയ്യുന്നു എങ്കില്‍ അപ്പോള്‍ കരുതണം എന്തോ ദുരന്തം നമുക്ക് വാരാന്‍ പോകുന്നു.സത്യമാണത്..ചിന്തിച്ചുനോക്കു...അതിനാല്‍ ഈ ലോകത്ത് നടക്കേണ്ടതെല്ലാം അതിന്‍റേതായ സമയത്ത് നടക്കും.. മനുഷ്യന് ആഗ്രഹിക്കാം പക്ഷെ തീരുമാനങ്ങള്‍ എടുക്കുന്നത് ആ ശക്തിയാണ്...അത് ഏത് ശക്തിയാണ്....????ഏതോ ഒരു ശക്തി എന്ന് മാത്രമെ ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയുവാന്‍ കഴിയുകയുള്ളു. ഇനിയും പറഞ്ഞാല്‍ ഒരുപാട് പറയാന്‍ ഉണ്ട് വട്ടൊന്നും അല്ല കേട്ടോ..ഇത് വായിച്ചിട്ട് നിങ്ങള്‍ ചിന്തിക്കു...ഞാന്‍ വാസ്തുശാസ്ത്രം നോക്കിയപ്പോഴാണ് ഇത്രയും ഞാന്‍ പറഞ്ഞത് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ധൈര്യമായി പറയാം...ചീത്തവിളിയാണെങ്കില്‍ അങ്ങനെയും ആകാം ഒരു പ്രശ്നവും ഇല്ല.. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ആയിരിക്കില്ല മറ്റൊരാളുടെ മനസ്സില്‍...എന്‍റെ മെയില്‍ ഐ.ഡി vinodpkapple@gmail.com ഇനിയും കാണാം...ഞാന്‍ ഇത് ആരേയും അക്ഷേപിക്കാന്‍ വേണ്ടി എഴുതുന്നതല്ല...അങ്ങനെ തോന്നിയാല്‍ ക്ഷമിക്കുക...

Anonymous said...

(തുടര്‍ച്ച) അനുഭവം കൊണ്ട് എനിക്ക് പറയുവാനുള്ളു.....ഈ ലോകത്ത് നല്ലതും ചീത്തയും ഉണ്ട്..നല്ലത് ഉണ്ടെങ്കില്‍ മാത്രമെ ചീത്ത ഉള്ളു.നെഗറ്റീവും പോസിറ്റീവും പോലെ..ആവശ്യമില്ലാത്തതായി ഒന്നും തന്നെ ഈ ലോകത്തില്ല...എന്തിന്‍റെ പുറകിലും ഒരു കാരണം ഒളിച്ചുകിടപ്പുണ്ട്..അത് എന്ത് എന്ന് അറിയാനുള്ള അവകാശം മനുഷ്യന് ഇല്ലേ ഇല്ല..കാരണം എന്നാല്‍ മനുഷ്യന്‍ ദൈവതുല്ല്യന്‍ ആയി തീരില്ലേ...അപ്പോള്‍ ചോദിക്കും ദൈവം ഉണ്ടോ?ദൈവം ഉണ്ടെന്നു പറഞ്ഞാല്‍ ഏത് ദൈവം ഈ ലോകത്ത് ഒരുപാട് ജാതികളും അതില്‍ ഒരുപാട് ദൈവങ്ങളും ഉണ്ട് നല്ലകാര്യം അത് വിശ്വസിക്കുന്നവരുടെ മനസ്സില്‍ കിടക്കട്ടെ.....ദൈവത്തിനും അപ്പുറത്ത് ഒരു ശക്തി ഈ ഭൂമിയില്‍തന്നെ ഉണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട..എല്ലാ ശക്തിയും കൂടിച്ചേര്‍ന്ന ഒരു ശക്തി...അത് എന്താണെന്നുള്ള ബോധം അതിലേക്ക് തിരിച്ചുവിടുവാനുമുള്ള അവകാശം മനുഷ്യനില്ല എന്നാണ് എനിക്കു തോന്നുന്നത്...ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും ഈ ലോകത്ത് ധാരാളം ഉണ്ട്...നല്ല കാര്യങ്ങള്‍ തന്നെ...അവയെല്ലാം പോസിറ്റീവ് ആണ്...മനസ്സും ഈ പോസിറ്റീവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്..എന്താ സംശയം ഉണ്ടോ? ഇതൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരു മനുഷ്യനും കഴിയില്ല...അവ മനസ്സിലാക്കിയാല്‍ തീര്‍ന്നില്ലേ...ഈ ലോകത്ത് എല്ലാ സുഖ സൗകര്യങ്ങളും മനുഷ്യനുവേണ്ടിയാണ്.ഓരോ പുതിയ പുതിയ വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ ഓരോ മനുഷ്യരേയും പകൃതിയില്‍ ആ ഒരു ശക്തി നിയോഗിച്ചിട്ടുണ്ട്. അവര്‍ അവരുടെ കര്‍മ്മം ചെയ്യുന്നു. എന്തെല്ലാം കണ്ടുപിടിത്തങ്ങളാണ് ഈ ലോകത്ത് നടക്കുന്നത്...അലോചിച്ചാല്‍ അന്തമില്ല...ഇതിന്‍റെ പിന്നില്‍ ആരാണ്...????ആര്‍ക്കെങ്കിലും പറയാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ല...ഒരു സിനിമ പോലെയാണ് മനുഷ്യന്‍റെ ജീവിതം സിനിമയിലെ സംവിധായകന് എല്ലാം അറിയാം ഈ ലോകമാകുന്ന സിനിമയിലെ സംവിധായകന്‍ ആരാ? ആ ഒരു ശക്തി..സിനിമയില്‍ ഓരോ കാഥാപത്രങ്ങളും മിന്നിമറയുന്നതുപോലെ ജീവിതത്തിലും നടക്കുന്നില്ലേ..ഓരോ മനുഷ്യരും (അടുത്ത പോസ്റ്റ്..വായിക്കു)

Anonymous said...

അവരുടെ കര്‍മ്മം ചെയ്ത് ശരീരവും മനസ്സും എങ്ങോട്ടോ പോകുന്നു. ഈ ലോകത്ത് സത്യമായ രണ്ടു കാര്യങ്ങളാണ് ജനനവും മരണവും....മരിക്കാന്‍ വേണ്ടി മനുഷ്യന്‍ ജനിക്കുന്നു...ജനിക്കാന്‍ വേണ്ടി ആരും മരിക്കുന്നില്ല...അപ്പോള്‍ മുജന്മത്തെക്കുറിച്ച പറയേണ്ടിവരും മുന്‍ ജന്മം ഉണ്ടോ? അതോ ഇല്ലയോ? ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്? നമ്മുടെ ബോധപൂര്‍വ്വമായ അവസ്ഥ മാത്രം നാം എടുത്താല്‍ മതിയാകും...ഒരു കള്ളന്‍ അവന്‍ അവന്‍റെ കര്‍ത്തവ്യമാണ് ചെയ്യുന്നത്.മോഷണം അത് അവന്‍റെ കര്‍മ്മം ആണ്. എന്തെല്ലാം നീചപ്രവര്‍ത്തികള്‍ ഈ ലോകത്ത് നടക്കുന്നുണ്ട്. അവയെല്ലാം അതിന്‍റേതായ സമയത്ത് നടക്കണം സ്ഫോടനങ്ങള്‍, കലാപങ്ങള്‍, തീവ്രവാദങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ ഇവ എല്ലാം വരുന്നു പോകുന്നു. ഇതില്‍ മുനുഷ്യര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ചെയ്യുന്നു. വാളെടുത്തവന്‍ വാളാലെ എന്ന് പറയാറില്ലേ..അത് തന്നെ..ഒരു തെറ്റ് നാം ചെയ്യുന്നു എങ്കില്‍ അപ്പോള്‍ കരുതണം എന്തോ ദുരന്തം നമുക്ക് വാരാന്‍ പോകുന്നു.സത്യമാണത്..ചിന്തിച്ചുനോക്കു...അതിനാല്‍ ഈ ലോകത്ത് നടക്കേണ്ടതെല്ലാം അതിന്‍റേതായ സമയത്ത് നടക്കും.. മനുഷ്യന് ആഗ്രഹിക്കാം പക്ഷെ തീരുമാനങ്ങള്‍ എടുക്കുന്നത് ആ ശക്തിയാണ്...അത് ഏത് ശക്തിയാണ്....????ഏതോ ഒരു ശക്തി എന്ന് മാത്രമെ ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയുവാന്‍ കഴിയുകയുള്ളു. ഇനിയും പറഞ്ഞാല്‍ ഒരുപാട് പറയാന്‍ ഉണ്ട് വട്ടൊന്നും അല്ല കേട്ടോ..ഇത് വായിച്ചിട്ട് നിങ്ങള്‍ ചിന്തിക്കു...ഞാന്‍ വാസ്തുശാസ്ത്രം നോക്കിയപ്പോഴാണ് ഇത്രയും ഞാന്‍ പറഞ്ഞത് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ധൈര്യമായി പറയാം...ചീത്തവിളിയാണെങ്കില്‍ അങ്ങനെയും ആകാം ഒരു പ്രശ്നവും ഇല്ല.. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ആയിരിക്കില്ല മറ്റൊരാളുടെ മനസ്സില്‍...എന്‍റെ മെയില്‍ ഐ.ഡി vinodpkapple@gmail.com ഇനിയും കാണാം...ഞാന്‍ ഇത് ആരേയും അക്ഷേപിക്കാന്‍ വേണ്ടി എഴുതുന്നതല്ല...അങ്ങനെ തോന്നിയാല്‍ ക്ഷമിക്കുക...

അറിവിൻ ഉറവ said...

ആയം kurichu sir onnu exmpl sahitham onnu vishadeekarichaal valare upakaramaayi runnu 20-8 വ്യയം ഒന്ന് സാര്‍ വിശദീര്കരിച്ചു തന്നാല്‍ വളരെ ഉപകാരമായിരുന്നു

Akhil s said...

http://cash2refer.net/Default.aspx?Refer=453876

Dev Keezhara said...

ആയവും വ്യയവും മീറ്ററില്‍ എടുക്കുമ്പോഴും ഫീറ്റില്‍ എടുക്കുമ്പോഴും വേറെ വേറെ ശിഷ്ട്ട സംഖ്യകള്‍ ആണ് കിട്ടുന്നത് !!