Tuesday, October 24, 2006

വാസ്തു : കുന്നിന്‍ ചെരുവിലേയും, പുഴയോരത്തേയും വീടുകള്‍

(1) വീടു പണിയാന്‍ കുന്നുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കിഴക്കോട്ടോ, വടക്കോട്ടോ ചരിവുള്ള സ്ഥലമാണ് നല്ലത്.

(2) പുഴയോരത്താണ് പണിയുന്നതെങ്കില്‍, പുഴയുടെ തെക്കോ,പടിഞ്ഞാറോ ഭാഗത്തായിരിക്കണം ഭൂമി.

(3) ഉദ്യാനത്തിലെ താമരക്കുളം, വീടിന്റെ വടക്കു ഭാഗത്തായിരിക്കണം.

(4) മൂലയിലുള്ള പ്ലോട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, തെക്കു-കിഴക്ക്, വടക്കു-പടിഞ്ഞാറ്,
തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ളവ ഒഴിവാക്കുക.

(5) പ്ലോട്ടിലേക്കുള്ള റോഡുകള്‍,വടക്കു-കിഴക്കിന്റെ വടക്കുനിന്നും, വടക്കു-കിഴക്കിന്റെ
കിഴക്കുനിന്നും ആണ് വരുന്നതെങ്കില്‍ ഉത്തമം.

6 comments:

ദമനകന്‍ said...

ഇതിന് കാരണങ്ങള്‍ എന്തെങ്കിലും?

ലിഡിയ said...

സര്‍, ഫ്ലാറ്റുകളൊക്കെ തിരഞ്ഞെടുക്കുകയാനെങ്കില്‍ ഈ ചോയ്സ് കുറവല്ലെ, അപ്പോള്‍ പരിഹാര ക്രിയകള്‍ എന്തെങ്കിലും പറയുന്നുണ്ടോ, ഞാന്‍ കേട്ടത്, അത്തരം പരിഹാരക്രിയകള്‍ കൊടുക്കുന്നത് കൊണ്ടാണ് ഫെങ്ങ്ഷുയി ഇപ്പോ പോപ്പുലറാവുന്നതെന്ന്..

വിശ്വാസങ്ങള്‍ എന്നും നല്ലതല്ലേ..

-പാര്‍വതി.

Kiranz..!! said...

വീട്ടില്‍ പലപ്പോഴും ആശാരിപ്പണിക്കായി വന്നു കൊണ്ടിരുന്നതു രാഘവന്‍ ആശാരിയായിരുന്നു..അങ്ങേരുടെ മൂക്കിന്റെ തുമ്പത്തുള്ള ഒരു വല്യ കറുത്ത ഉണ്ണികാണാന്‍ നല്ല രസമാണു,അതു കാണാന്‍ മാത്രമാണു അങ്ങെരുടെ പിറകെ ഓടിനടന്നിരുന്നതെങ്കിലും അയാള്‍ വാസ്തുപരമായി പറയാറുണ്ടായിരുന്നതൊക്കെ ഇവിടെ ജീവന്‍ വെച്ചു കാണുമ്പോള്‍ സന്തോഷം..!

രവി മാഷിന്റെ ഈ ഉദ്യമത്തിനു ഒരായിരം നന്ദി..!

Prof.R.K.Pillai said...

ദമനകന്‍, ഇതിന്റെ കാരണങ്ങളേപ്പറ്റി പഴയ പുസ്തകങ്ങളിലൊന്നുംപറഞ്ഞിട്ടില്ല.ജ്യോതിഷത്തിന്റെ കാര്യവും അങ്ങിനെയാണല്ലോ ?
പാര്‍വതി, സ്വതന്ത്ര വീടുകളെപ്പറ്റിയാണ് ഈ പരാമര്‍ശങ്ങളോക്കെയും.
കിരണ്‍സ്,നല്ലവാക്കുകള്‍‍ക്കു നന്ദി.താങ്കളുടെ പാട്ടുകള്‍ ഇന്നു ഞാന്‍ കേട്ടു.വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.

Unknown said...

മാഷേ,
നല്ല സംരംഭം. ആശംസകള്‍!

ഖാദര്‍ said...

സാറിന്റെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്.
താമരക്കുളം - വാട്ടര്‍ ഗാര്‍ഡനിങ്ങിനെക്കുറിച്ചും, ഇന്റീറിയറിനെകുറിച്ചും വഴിയെ എഴുതുമെന്ന് കരുതുന്നു.
നന്ദി