Monday, October 23, 2006

വാസ്തു : സ്ഥലം തെരഞ്ഞടുക്കുമ്പോള്‍

ചോദ്യം: സ്ഥലംതെരഞ്ഞടുക്കുമ്പോള്‍ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍എന്തൊക്കെയാണ് ?
ഉത്തരം :
ചതുരമോ, ദീര്‍ഘ ചതുരമോ ആയ സ്ഥലമാണുത്തമം. നീളവും വീതിയും തമ്മിലുള്ള അനുപാതം 1 : 1.25 ആയാല്‍ ഏറ്റവും നല്ലത്. വടക്കോട്ടും, കിഴക്കോട്ടും ചരിഞ്ഞ സ്ഥലങ്ങള്‍ ഉത്തമം.അവ ആരോഗ്യവും, സമ്പത്തും, ജീവിത വിജയവും നല്‍കും. നിങ്ങള്‍ക്കുള്ളസ്ഥലത്തിനടുത്ത് പുതിയ മറ്റൊന്നാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് വടക്കോ,കിഴക്കോ,വടക്കുകിഴക്കൊ ആണെങ്കില്‍ അത്യുത്തമം. രണ്ടു വലിയ പ്ലോട്ടുകള്‍ക്കിടയിലെ ചെറിയ പ്ലോട്ട് വാങ്ങരുത്. അത് ആരോഗ്യവും.സന്തോഷവും ഇല്ലാതാക്കും. മത,പൊതു സ്ഥപനങ്ങള്‍ക്കു സമീപവും സ്ഥലം വാങ്ങുന്നത് നല്ലതല്ല.

4 comments:

ഉത്സവം : Ulsavam said...

വാസ്തുവിനെക്കുറിച്ചുള്ള എഴുതിത്തുടങ്ങിയത്‌ നന്നായി.
വിശദമായ ലേഖനങ്ങള്‍ പോരട്ടെ.

ജലത്തിന്റെ ലഭ്യത, മണ്ണിന്റെ സ്വാഭാവം, സ്ഥലത്തേയ്ക്കുള്ള വഴി മുതലായവയും ശ്രദ്ധിക്കേണ്ടതല്ലേ ?.

Kiranz..!! said...

തേടിയ വള്ളി കാലില്‍ ചുറ്റിയ പ്രതീതി..ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി ഉണ്ടാവുമല്ലോ ? അല്ലേ മാഷെ ?

kaku said...
This comment has been removed by the author.
kaku said...

തെക്കോട്ട്‌ ചെരിവുള്ള സ്ഥലം വീട് പണിയാന്‍ നല്ലതാണോ മാഷേ