Tuesday, October 17, 2006

ആര്‍ക്കിറ്റ്ടെക്ടിനെ തിരഞ്ഞെടുക്കാന്‍...

ആര്‍ക്കിറ്റ്ടെക്ടിനെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ്,മുന്‍‌ പരിചയം,ജോലിയോടുള്ള commitment
എന്നിവയെല്ലാം നോക്കണം.പലരും കയ്യിലുള്ള ഒരു പ്ലാ‍ന്‍ ചെറിയ മാറ്റം വരുത്തി കാശു വാങ്ങുകയാണു പതിവ്.
Clients വേണ്ടത്ര Home Work ചെയ്യാതെയാണു പോകുന്നതെങ്കില്‍ പെട്ടുപോയെതു തന്നെ.ചിത്രത്തില്‍ കാണുന്ന
എന്റെ വീട് ഒരു വര്‍ഷം കൊണ്ടാണ് വരച്ചത്.എന്റെ മനസ്സിലുള്ള വീടിന്റെ ആശയം അദ്ദേഹത്തെ ധരിപ്പിക്കാന്‍‌
2-3 സിറ്റിങുകള്‍ വേണ്ടി വന്നു.
പിന്നെ പലതവണ അദ്ദേഹം plan മാറ്റി വരച്ചു....until I am fully satisfied.ഇത്രയൊന്നും ഒരു ആര്‍ക്കിറ്റ്ടെക്ടും ചെയ്തു തന്നെന്നുവരുകയില്ല(ആരും പിണങ്ങണ്ടേ!!.ഇതെന്റെ അനുഭവമാണ്).
ഇനി എന്റെ ആര്‍ക്കിറ്റ്ടെക്റ്റ് ആരാണന്നു പറയാം.
Mr.Sebastian Jose,Architect,Thevara,Cochin (09847032049)

13 comments:

അലിഫ് /alif said...

താങ്കളുടെ ബ്ലോഗ് ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്, വീടുകള്‍ നിര്‍മ്മിച്ചയാള്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുകയെന്നത് വളരെ നല്ല കാര്യമാണ്, അപൂര്‍വ്വവും.
പക്ഷേ “ഇത്രയൊന്നും ഒരു ആര്‍ക്കിറ്റ്ടെക്ടും ചെയ്തു തരുകയില്ല“ എന്നൊക്കെ വളരെ ജനറലായി പറയുന്നത് ഖേദകരമാണ്, കാരണം താങ്കള്‍ക്ക് മറ്റ് എത്ര ആര്‍ക്കിടെക്ടുകളെ അറിയാം? ഇത്തരം പരസ്യ പരാമര്‍ശങ്ങള്‍ ‘സെബ്’ ന്റെ കഴിവും വിലയും കുറച്ച് കാട്ടുവാനേ ഉപകരിക്കൂ.
qw_er_ty

Prof.R.K.Pillai said...

തുറന്ന അഭിപ്രായത്തിന് നന്ദി.ബ്ല്ലോഗു ലോകത്തിലെ ഒരു തുടക്കക്കാരനാണു ഞാന്‍.
എന്നാല്‍ വീടു നിര്‍മ്മാണത്തില്‍ 15 വര്‍ഷത്തേ
അനുഭവമുണ്ട്.ആര്‍ക്കിറ്റ്ടെക്റ്റുകളെ സമീപിച്ച് ചര്‍‌ച്ച നടത്തുന്ന അവസരത്തിലാണ് അവരില്‍ പലരുടേയും ഉത്തരവാദിത്തമില്ലായ്മ മനസ്സിലാകുന്നത്.client-ന് നല്ല സേവനം നല്‍കുന്നതിലുപരി വേഗം പണിതീര്‍ത്ത് കാശു വാങ്ങനാണ് പലരുടേയും താല്പര്യം.Fast Food പോലെയല്ലല്ലൊ വീടുനിര്‍മ്മാണം.

Inji Pennu said...

ഈ ആര്‍ക്കിട്ടെക്റ്റിന്റെ വിവരത്തിന് ഒത്തിരി കടപ്പാട്. എന്റെ അപ്പന്‍സ് അടുത്ത് തന്നെ വേറൊരു വീട് വെക്കാനുള്ള സെറ്റപ്പിലാണ്. അപ്പന്‍സും സാറിന്റെ പോലെയാണ്, വീടു വെക്കുന്നത് ഒരു ക്രേസ് ആണ്. അപ്പന്‍സ് കുറുച്ചും കൂടി എന്‍വിരോണ്മെന്റ് ഫ്രണ്ഡ്ലി വീട് വെക്കാനാണിഷ്ടം.സാറിന്റെ വീട് കണ്ടിട്ട് അതുപോലെ തോന്നുന്നു.ഹാബിറ്റാറ്റ് എന്ന ആര്‍ക്കിട്ടെക്റ്റ് ഗ്രൂപിനെ അറിയുമൊ?

ലാമിനേറ്റ് ഫ്ലോറിങ് ഉണ്ടല്ലെ, അത് വളരെ നല്ലതാണ്.നമ്മുടെ കേരളത്തെ കാലാവസ്ഥക്ക് അനുയോജ്യമാണോ ലാമിനേറ്റ്? ഈര്‍പ്പം ഉള്ള കാലാവസ്ഥക്ക്? സാറിന്റെ അഭിപ്രായം എന്താണ്?

തൊടുപുഴ പുഴേടെ തീരത്ത് ഇതുപോലെ ഒരു മനോഹരമായ വീടും ഞാന്‍ ടിവിയില്‍ കണ്ടിരുന്നു. എല്ലാ റൂമില്‍ നിന്നും പുഴ കാണാന്‍ പറ്റുന്ന വീട്. ആ ആര്‍ക്കിടെക്റ്റ ആരാന്ന് അറിയുമൊ? വീട് അറിയുമൊ?

(പിന്നെ എനിക്ക് സാറിനെ അറിയില്ലാട്ടൊ.
മറ്റുള്ളവര്‍ക്കൊക്കെ അറിയാം എന്ന് തോന്നുന്നു. ഞാന്‍ ബ്ലോഗിലൂടെ കയറി ഇറങ്ങിയപ്പൊ വീട് കണ്ടതാണ്)

ആ സെറ്റിങ്ങസൊക്കെ ഒന്ന് ചെയ്യണേ.

Anonymous said...

കാലം പോയ പോക്കേ!

ചോദ്യം : എന്താ താങ്കളുടെ നേരം പോക്ക്?
ഉത്തരം: വീട് വയ്കല്‍..

ആള്‍ക്കാര്‍ വീട് വച്ചു കളിക്കുന്നു.

വീട് വയ്കല്‍ ക്രേസ് ഉള്ള ആരേലും എനിക്കൊരു വീട് വച്ചു തരാമോ? പ്ലീസ്...
കാറു വാങ്ങല്‍ ക്രേസ് ഉള്ള ആരേലും പിന്നെ എനിക്കൊരു....

ആരേയും കളിയാക്കിയതല്ലേ..

എങ്കിലും എവിടെ നിന്നാണെന്നറിയില്ല, വായിച്ചപ്പോള്‍ ഒരു നെടുനിശ്വാസം പുറത്തേക്ക് പോയി.

വീട് സൂപ്പര്‍ തൊടുപുഴക്കാരാ..പക്ഷേ ടി വി മുറിയില്‍ നിന്ന് അകത്തേക്ക് പോകുന്ന വാതിലില്‍ ഡോര്‍ വേണമായിരുന്നോ? വളരെ പഴഞ്ചന്‍ ലുക്ക് ആയി, അത്.
വാഷ് ബേയ്സിന്‍ കൊള്ളാം. മനോഹരം.എങ്കിലും കുലുക്കുഴിഞ്ഞ് തുപ്പിയാലും കൈ വിശദമായി കഴുകിയാലും വെള്ളം പുറത്ത് പോകാത്തവണ്ണം കുഴിവ് ഉണ്ടെന്ന് കരുതുന്നു. ഫോട്ടോയില്‍ വ്യക്തമല്ല.
ഇത്ര നല്ല വീട് ആയിട്ട് ഇന്റീരിയര്‍ അല്പം ഓര്‍ഡിനറി ആയോ എന്ന് സംശയം. സോഫായും ബുക്ക് ഷെല്‍ഫും ഒന്നും വീടിന് പോര.

കുറ്റം പറയാതെ എറങ്ങിപ്പോടാ വീട്ടീന്ന് എന്ന് ആരോ പറഞ്ഞോ?

പോകുന്നതിന് മുന്‍പേ..വീട് മനോഹരം. കൊതിയായി.

Anonymous said...

ചെണ്ടക്കാരാ, താങ്കള്‍ എവിടെയാണ് architecture പഠിച്ചത്‌? തിരുവനന്തപുരത്താണോ?

Prof.R.K.Pillai said...

ഇഞ്ചിപ്പെണ്ണ് അറിയാന്‍: സെറ്റിങ്ങസൊക്കെ ചെയ്തു.നന്ദി.
(1)“തൊടുപുഴ പുഴേടെ തീരത്ത് ഇതുപോലെ ഒരു മനോഹരമായ വീടും ഞാന്‍ ടിവിയില്‍ കണ്ടിരുന്നു. എല്ലാ റൂമില്‍ നിന്നും പുഴ കാണാന്‍ പറ്റുന്ന വീട്. ആര്‍ക്കിടെക്റ്റ് ആരാന്ന് അറിയുമൊ? വീട് അറിയുമൊ?“
:അറിയാം.ആര്‍ക്കിടെക്റ്റ് Sebastian Jose തന്നെ.വീട് BSNL -ലെ Sri.Raveendra Nath-ന്റെയാണ്.തൊടുപുഴയ്ക്ക് സമീപം കാഞ്ഞിരമറ്റത്താണ്.
(2)“ഹാബിറ്റാറ്റ് എന്ന ആര്‍ക്കിട്ടെക്റ്റ് ഗ്രൂപിനെ അറിയുമൊ?“
: അറിയാം.അവര്‍ക്ക് തൊടുപുഴയില്‍ office ഉണ്ട്.Near KSRTC Bus Stand.
(3)"ലാമിനേറ്റ് ഫ്ലോറിങ് ഉണ്ടല്ലെ, അത് വളരെ നല്ലതാണ്.നമ്മുടെ കേരളത്തെ കാലാവസ്ഥക്ക് അനുയോജ്യമാണോ ലാമിനേറ്റ്? ഈര്‍പ്പം ഉള്ള കാലാവസ്ഥക്ക്? സാറിന്റെ അഭിപ്രായം എന്താണ്"
: കാലാവസ്ഥ വലിയ പ്രശ്ന് മല്ല.എന്നാല്‍‌ maintenance പ്രശ്നം തന്നെയാണ്.വെള്ളമൊഴിച്ച് കഴുകാന്‍‌ പറ്റില്ല.നനഞ്ഞ തുണികൊണ്ടു തുടയ്ക്കാം.

ഉപ്പയിമാപ്ല അറിയാന്‍: “ഇത്ര നല്ല വീട് ആയിട്ട് ഇന്റീരിയര്‍ അല്പം ഓര്‍ഡിനറി ആയോ എന്ന് സംശയം. സോഫായും ബുക്ക് ഷെല്‍ഫും ഒന്നും വീടിന് പോര“
: One man's meat is another's poison എന്നല്ലേ പറയുക.നല്ല വാക്കുകള്‍ക്ക് നന്ദി.

അലിഫ് /alif said...
This comment has been removed by a blog administrator.
അലിഫ് /alif said...

രവി സാര്‍ (തൊടുപുഴക്കാരാന്നൊക്കെ ബ്ലോഗ് രീതിയില്‍ വിളിക്കാനെന്തോ ഒരു മടി), ആര്‍ക്കിടെക്‍ടുകളെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നത് പോലെ തോന്നിയതിനാലാണ് അങ്ങിനെ എഴുതിയത്.താങ്കള്‍ അഭിപ്രായപെട്ടിരിക്കുന്നതു പോലെ ചെയ്യുന്നവരുണ്ടാകാം, പക്ഷേ എല്ലാവരും അങ്ങിനെയായികൊള്ള ണമെന്നില്ലല്ലോ. ഇതിന് ഒരു മറുവശവുമുണ്ട്. അവസാനത്തെ ഇന്‍സ്റ്റാള്‍മെന്റ് ഫീസ് കിട്ടുന്ന ആര്‍ക്കിടെക്ടുകളും കുറവാണ്, എല്ലാവരും സാറിനെപ്പോലെയാകണമെന്നില്ലന്നതാണ് പ്രധാന കാരണം. ഞാന്‍ ഹാബിറ്റാറ്റിന്റെ സീനിയര്‍ ആര്‍ക്കിടെക്ടായി 8 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ്. ഏറ്റവും കുറഞ്ഞത് 5-6 സിറ്റിംഗ് എങ്കിലുമില്ലാതെ ഒരിക്കലും വീട് തുടങ്ങാനേയാവില്ല. ആദ്യ ഒന്ന് രണ്ട് തവണ വീടിനെകുറിച്ച് സംസാരിക്കുകപോലും പാടില്ലന്നാണ് ഞാന്‍ കരുതുന്നത്, കാരണം ഓരോ കുടുംബവും അതിലുള്ളവരും വളരെ വ്യത്യസ്ഥമായിരിക്കുമെന്നുള്ളത് കൊണ്ട് തന്നെ, അവരോട് കൂടുതല്‍ ഇടപഴകിയതിനു ശേഷം മാത്രം രൂപകല്‍‌പന ചെയ്യുന്ന രീതിയാണ് ഞാന്‍ അവലംബിക്കുന്നത്.

Prof.R.K.Pillai said...

ചെണ്ടക്കാരന്‍ അറിയുവാന്‍‌ : “ഞാനും എന്റെ വീട്ടുകാരിയും ‘സെബ്’ന്റെ സഹപാഠികളാണ്.അന്വേഷണം പറയൂ.“
: അതെയോ ? എവിടെ ? Quilon or at New delhi ? Sabastian was my student for his pre degree at Thodupuzha.He designed his first house for me in 1995 when he was a student at TKM.അന്വേഷണം പറയാം.

അലിഫ് /alif said...

അല്ലല്ലോ അനോണീ.

അലിഫ് /alif said...

എനിക്കറിയാം സാര്‍, അതുകൊണ്ടല്ലേ അത്രയും സ്വാതന്ത്ര്യത്തില്‍ എഴുതിയത്. എന്റെ ശ്രീമതി സെബ്ന്റെ TKM സഹപാഠിയാണ്. ഞാന്‍ അവസാന വര്‍ഷം ചെറിയ ഒരു 'ഹാബിറ്റാറ്റ് 'വാസം കഴിഞ്ഞ് ആ ക്ലാസില്‍ ചേക്കേറി. ഞാനിപ്പോള്‍ നൈജീരിയയില്‍ ഹാബിറ്റാറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
qw_er_ty

Anonymous said...

താങ്കളുടെ അനുഭവങ്ങളും അറിവും പങ്കുവെക്കുന്നതിനു നന്ദി.പിന്നെ ചെണ്ടക്കാരന്‍ പറയുന്നതിനോട്‌ യോജിക്കുന്നു "ഇനി ഒരു ആര്‍ക്കിടെക്റ്റും ചെയ്തു തരില്ല" എന്നത്‌ അല്‍പ്പം അതിഭാവുകത്വം നിറഞ്ഞ പ്രയോഗമല്ലെ? ഏതു പ്രൊഫഷണല്‍ ആര്‍ക്കിടെക്റ്റും ക്ലൈന്റുമായി വിശദമായ ചര്‍ച്ചനടത്തിയും നിരവധി തവണ ഡിസൈന്‍ മാറ്റിവരച്ചും തന്നെയാണ്‌ ഒരു കെട്ടം പൂര്‍ത്തീകരിക്കുക. ഈ വര്‍ക്ക്‌ ഞാന്‍ ചെയ്തതാണെന്ന് അഭിമാനപൂര്‍വ്വം പറയുവാന്‍ അതു പരമാവധി നന്നാക്കുവാനാണ്‌ ശ്രമിക്കുക. പിന്നെ ആര്‍ക്കിടെക്റ്റ്‌ എന്ന ലേബല്‍ വച്ച്‌ കാശുണ്ടാക്കുന്നവരെ തിരിച്ചറിയുവാന്‍ അവര്‍ ചെയ്ത വര്‍ക്കുകളും അവരുടെ പഴയ ക്ലൈന്റുകളും ധാരാളം.ഒരു ക്ലൈന്റെന്ന നിലയില്‍ താങ്കള്‍ സംതൃപ്തനാണെന്ന് മനസ്സിലാക്കാവുന്നതാണ്‌. താങ്കളുടെ ആര്‍ക്കിടെക്റ്റിന്റെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശശുദ്ധി തീര്‍ച്ചയായും മനസ്സിലാക്കുന്നു.

എന്തായാലും താങ്കളുടെ ഈ ഉദ്യമത്തിന്‌ ആശംസകള്‍.

Prof.R.K.Pillai said...

കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടക്ക് എത്രയോ ആര്‍ക്കിറ്റ്ടെക്ടുകളുമായി ഇടപെട്ടിട്ടുണ്ട്.
അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥന്‍ എന്നല്ലെ പറയുക.ഞാന്‍ എഴുതുന്നത് ഒരു client's point of view ല്‍ മാത്രമാണ്.തുറന്ന അഭിപ്രായത്തിന് നന്ദി.