വീട് സ്വയം ഡിസൈന്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന് പലരും ചോദിക്കാറുണ്ട്.ഇതിന്റെ ഉത്തരം ആപേക്ഷികമാണ്.
നന്നായി അറിയാമെങ്കില്‍ ചെയ്യാം.എന്നാല്‍ മിടുക്കനായ ഒരു വാസ്തുശില്പിയുടെ സഹായം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും.അവരുടെ അറിവും പരിചയവും നമുക്ക് ഗുണമേ ചെയ്യൂ.കുറെ മുറികള്‍ കൂടിച്ചേരുന്നതു മാത്രമല്ല വീട്.അതിനൊരു താളവും ലയവും ഉണ്ട്.വിവിധ മുറികളുടെ വിന്യാസത്തില്‍ ഒരു സംഗീതമുണ്ട്.അത് നിങ്ങള്‍ക്കായി കണ്ടെത്തിത്തരാന്‍ അനുഭവപരിചയമുള്ള ഒരു വാസ്തുശില്പിക്ക് കഴിയും.അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.
4 comments:
തൊടുപുഴക്കാരന്,
ഞാനുമൊരു തൊടുപുഴക്കാരനാണ്. സെറ്റിംഗ് ചെയ്തതിനാല്‍ ഇപ്പോള്‍ എല്ലാവര്ക്കും ഈ ബ്ലോഗ് കാണാമല്ലോ.
ഞാനും നാട്ടില്‍ ഒരു വീടു പണിയാന്‍ ഉള്ള പ്രാരംഭാലോചനകളിലാണ്. അതിനാല്‍ ഇത്തരം വിവരണങ്ങള്‍ വളരെ ഗുണം ചെയ്യും. ഡല്‍ഹിയില്‍ ഒരു വീടു പണിതെങ്കിലും അത് ഇവിടത്തെ രീതിയാണ്. പിന്നെ നാട്ടില്‍ ഒരു വീട് വാങ്ങിയെങ്കിലും അത് പഴയ രീതിയായതിനാല്‍ ആ സ്ഥാനത്തൊരു പുതിയ സ്റ്റൈല്‍ വീടാണെന്റെ സ്വപ്നം.
തൊടുപുഴ ലിയോണ്സിന്റെ വീട് കണ്ടിട്ടുണ്ടോ?
തൊടുപുഴ ലിയോണ്സിന്റെ വീട് കണ്ടിട്ടുണ്ടോ?
:കണ്ടിട്ടുണ്ട്.ഗംഭീരം.
കോളേജില്‍ നിന്നും എത്തിയതേ ഉള്ളൂ അല്ലേ.
ഉടുമ്പന്നൂര്‍ അറിയുമോ? ഞങ്ങള്‍ രണ്ടുപേരും (ലിയോണ്‍സ്) ക്ലാസ്സ്മേറ്റ്സ് ആയിരുന്നു ക്ലാസ്സ് 1 മുതല്‍ 4 വരെ. അവരുടെ ഇപ്പോഴത്തെ അവസ്ഥ താങ്കള്‍ക്കറിയാമായിരിക്കുമല്ലോ.
കോളേജില്‍ നിന്നും എത്തിയതേ ഉള്ളൂ .ലിയോണ്സിന്റെ കാര്യം അറിയാം.
ഞങ്ങള്‍ സുഹ്രുത്തുക്കളാണ്.ഞാന്‍ അന്ന് അവിടെ പോയിരുന്നു.കൂടുതലെന്തെഴുതാന്‍..
Post a Comment