തൊടുപുഴക്കാരന്
തൊടുപുഴ കോളേജിലെ ഒരു മാഷ് ആണ്.26 വര്‍ഷമായി ഭൌതികം പഠിപ്പിക്കുന്നു.
Tuesday, December 19, 2006
Friday, October 27, 2006
വാസ്തു : വീടിന്റെ ഗുണദോഷങ്ങള്‍ സ്വയം കണ്ടുപിടിക്കാം.
1. ആയം
വീടിന്റെ നീളത്തെ , 8 കൊണ്ട് ഗുണിക്കുകയും 12 കൊണ്ട് ഹരിക്കുകയും ചെയ്താല്‍ ശിഷ്ടം വരുന്നതാണ് ആയം.
ശിഷ്ടം - ഫലം
0- ദൈവീക കാര്യങ്ങള്‍ക്ക് ഉത്തമം
1- ദാരിദ്ര്യം
2- ഭാര്യക്ക് രോഗം
3- സമ്പത്ത് വര്‍ദ്ധിക്കും
4- ജീവിത വിജയം
5- സന്തോഷവും,സൌഖ്യവും
6- ആഗ്രഹങ്ങള്‍ സഫലമാവും
7- ആത്മീയ കാര്യങ്ങളില്‍ താല്പര്യം
8- നല്ല കാര്യങ്ങള്‍ അനുഭവിക്കും
9- ധാരാളം ധനം സമ്പാദിക്കും
10- ധാരാളം സ്വര്‍ ണ്ണം വാങ്ങാന്‍ ഇടവരും
11 - കീര്‍ത്തിയുണ്ടാവും
2. വ്യയം
വീടിന്റെ വീതിയേ 9 കൊണ്ട് ഗുണിച്ച് 10 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതിനേയാണ് വ്യയം എന്നുപറയുന്നത്.
ശിഷ്ടം - ഫലം
0 - സന്തോഷം
1- പ്രവൃത്തിവിജയം
2- ജീവിത വിജയം
3 -ശരാശരി
4 -സുഖജീവിതം
5- ശത്രു വിജയം
6 -കണ്ണിനു തകരാര്‍
7- ധാരാളം ധനം
8- സദാ സന്തോഷം
9 -ധാരാളം നല്ല സുഹൃത്തുക്കള്‍
3. ൠഷ
നീളത്തെ 8 കൊണ്ട് ഗുണിച്ച് 27 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതിനേയാണ് ൠഷ അല്ലെങ്കില്‍ നക്ഷത്രം എന്നു പറയുന്നത്.ഒറ്റ നക്ഷത്രങ്ങള്‍ ശുഭസൂചകവും ഇരട്ടകള്‍ അശുഭസൂചകവുമാണ്.
4. യോനി
വീതിയേ 3 കൊണ്ട് ഗുണിച്ച് 8 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്നതാണ് യോനി.വീട് ഏതു ദിക്കിന് അഭിമുഖമായിരിക്കണം എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.
ശിഷ്ടം - യോനി - ദിക്ക്
0 - കാക - വടക്കു കിഴക്ക്
1 - ധ്വജ - കിഴക്ക്
2 - ധൂമ - തെക്കു കിഴക്ക്
3 - സിംഹ - തെക്ക്
4 - ശ്വാന - തെക്കു പടിഞ്ഞാറ്
5 - വൃഷഭ - പടിഞ്ഞാറ്
6 - ഖര - വടക്കു പടിഞ്ഞാറ്
7 - ഗജ - വടക്ക്
5. വാരം
ചുറ്റളവിനെ 9 കൊണ്ട് ഗുണിച്ച് 7 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം വരുന്നതാണ് വാരം. വീടിന്റെ പണി എന്നുതുടങ്ങണം എന്നതിനെയാണിത് സൂചിപ്പിക്കുന്നത്.
ശിഷ്ടം - വാരം- ഫലം
0 - ശനി - അനുകൂലമല്ല
1 - ഞായര്‍ - അനുകൂലമല്ല
2 - തിങ്കള്‍ - അനുകൂലം
3 - ചൊവ്വ - അനുകൂലമല്ല
4 - ബുധന്‍ - അനുകൂലം
5 - വ്യാഴം - അനുകൂലം
6 - വെള്ളി - അനുകൂലം
6. തിഥി
ചുറ്റളവിനെ 9 കൊണ്ട് ഗുണിച്ച് 30 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്നത് തിഥി.വീടു പണിതുടങ്ങാന്‍ നല്ല തിഥിയേതെന്ന് ഇതില്‍നിന്നുമനസ്സിലാക്കാം.
ശിഷ്ടം - ദിനം - ഫലം
1- പ്രഥമ - അനുകൂലമല്ല
2- ദ്വിതീയ - അനുകൂലം
3 - ത്രിതീയ - അനുകൂലം
4 - ചതുര്‍ഥി - അനുകൂലമല്ല
5 - പഞ്ചമി - അനുകൂലം
6 - ഷഷ്ഠി - ശരാശരി
7- സപ്തമി - അനുകൂലം
8 - അഷ്ടമി - അനുകൂലമല്ല
9 - നവമി - അനുകൂലമല്ല
10 - ദശമി - അനുകൂലം
11-ഏകാദശി - അനുകൂലമല്ല
12 - ദ്വാദശി - അനുകൂലം
13 - ത്രയോദശി - അനുകൂലം
14 - ചതുര്‍ദശി - അനുകൂലമല്ല
15 - അമാവാസി - അനുകൂലമല്ല
Tuesday, October 24, 2006
വാസ്തു : കുന്നിന്‍ ചെരുവിലേയും, പുഴയോരത്തേയും വീടുകള്‍
(2) പുഴയോരത്താണ് പണിയുന്നതെങ്കില്‍, പുഴയുടെ തെക്കോ,പടിഞ്ഞാറോ ഭാഗത്തായിരിക്കണം ഭൂമി.
(3) ഉദ്യാനത്തിലെ താമരക്കുളം, വീടിന്റെ വടക്കു ഭാഗത്തായിരിക്കണം.
(4) മൂലയിലുള്ള പ്ലോട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, തെക്കു-കിഴക്ക്, വടക്കു-പടിഞ്ഞാറ്,
തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ളവ ഒഴിവാക്കുക.
(5) പ്ലോട്ടിലേക്കുള്ള റോഡുകള്‍,വടക്കു-കിഴക്കിന്റെ വടക്കുനിന്നും, വടക്കു-കിഴക്കിന്റെ
കിഴക്കുനിന്നും ആണ് വരുന്നതെങ്കില്‍ ഉത്തമം.
Monday, October 23, 2006
വാസ്തു : സ്ഥലം തെരഞ്ഞടുക്കുമ്പോള്‍
ഉത്തരം :
ചതുരമോ, ദീര്‍ഘ ചതുരമോ ആയ സ്ഥലമാണുത്തമം. നീളവും വീതിയും തമ്മിലുള്ള അനുപാതം 1 : 1.25 ആയാല്‍ ഏറ്റവും നല്ലത്. വടക്കോട്ടും, കിഴക്കോട്ടും ചരിഞ്ഞ സ്ഥലങ്ങള്‍ ഉത്തമം.അവ ആരോഗ്യവും, സമ്പത്തും, ജീവിത വിജയവും നല്‍കും. നിങ്ങള്‍ക്കുള്ളസ്ഥലത്തിനടുത്ത് പുതിയ മറ്റൊന്നാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് വടക്കോ,കിഴക്കോ,വടക്കുകിഴക്കൊ ആണെങ്കില്‍ അത്യുത്തമം. രണ്ടു വലിയ പ്ലോട്ടുകള്‍ക്കിടയിലെ ചെറിയ പ്ലോട്ട് വാങ്ങരുത്. അത് ആരോഗ്യവും.സന്തോഷവും ഇല്ലാതാക്കും. മത,പൊതു സ്ഥപനങ്ങള്‍ക്കു സമീപവും സ്ഥലം വാങ്ങുന്നത് നല്ലതല്ല.
Friday, October 20, 2006
ഭവനനിര്‍മ്മാണവും വാസ്തുശാസ്ത്രവും.
Thursday, October 19, 2006
മരപ്പണിക്കായി ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനം
FOREST INDUSTRIES TRAVANCORE LTD , THAIKKATTUKARA ,
ALWAYE 683106 Ph: 0484-2623643
1995 മുതല്‍ എനിക്കിവരെ പരിചയമുണ്ട്.മരത്തിന്റെയോ,പണിയുടേയോ Quality യില്‍ യാതൊരു തട്ടിപ്പുമില്ലിവിടെ. മിതമായ വിലയ്ക്ക് ,നല്ല സാധനങ്ങള്‍ ലഭിയ്ക്കും.ഒരു വീടിനാവശ്യമായ മുഴുവന്‍ മര ഉരുപ്പിടികളും (കട്ടിള, ജനാലകള്‍, ഫര്‍ണീച്ചര്‍ എന്നുവേണ്ട എന്തും) ലഭ്യമാണ്. Architect വരച്ചുതരുന്ന മരസാധനങ്ങളുടെ പ്ലാനുമായി അവിടെ ചെന്നാല്‍ മതി. പാതി പണം advance ആയി നല്‍കണം. നല്ല സമയ നിഷ്ടയുമണ്ട്. ഈ ലിങ്ക് നോക്കുക.
http://www.keralaforest.org/html/marketing/fti.htm
വീടു പണിക്കായി മരം വാങ്ങുന്നതിന് മുമ്പ്..
1. പിന്‍കോഡ ( ചെറു തേക്ക്) - 150” നുമേല്‍- Rs 890/Cu.ft.
2. വയലറ്റ് ( Purple Heart) - 150" നു മേല്‍- Rs 875/Cu.ft
3. വേങ്ങ (Mercoba) - 150" നു മേല്‍ -Rs 890/Cu.ft.
4. നാടന്‍ ആഞ്ഞിലി - 60” - Rs 585/Cu.ft.
5. നാടന്‍ പ്ലാവ് - 60” - Rs 700/Cu.ft
6. നാടന്‍ തേക്ക് - 40” - Rs 950/Cu.Ft.
7. കൂപ്പ് തേക്ക് - 60” - Rs 1900/Cu.Ft.
8. ഈര്‍ച്ചക്കുലി - Rs 18- Rs 30 /Cu.Ft.
വീടുകളില്‍ നിന്ന് പലരും മരം നേരിട്ട് വാങ്ങാറുണ്ട്. പരിചയമില്ലാത്തവര്‍ ഇതിനു പോകാതിരിക്കുകയാണു നല്ലത്. കബളിപ്പിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട്.
Wednesday, October 18, 2006
വീടുപണിയുടെ ചെലവുകളേപ്പറ്റിയല്പം...
1. കമ്പി - Rs 28 per Kg for Branded
2. മണല്‍ - Rs 4600 for 180 Cu.Ft(one Load) (കിട്ടാന്‍ വലിയ പ്രയാസമാണ്)
3. സിമന്റ് - Rs 220 (1 packet)
4. ഇഷ്ടിക - Rs 3.50 (21 x 10 x 7 cm)
5. വെട്ടുകല്ല് - Rs 9.50
6. സിമെന്റിഷ്ടിക - Rs 14 ( 12 x 8 x 6 inches)
7. ആശാരി (കല്ല്,മരം) - Rs 250
8. സഹായി - Rs 175
ഇടത്തരം പണിക്ക്, ഒരു ച.അടിക്ക് 1050 രൂപയോളം ചെലവു വരും. 1800 ച.അടി area ഉള്ള ഒരു വീടിന് ഏതാണ്ട് 19 ലക്ഷം രൂപാ വേണമെന്ന് സാരം.