Wednesday, October 18, 2006

വീടുപണിയുടെ ചെലവുകളേപ്പറ്റിയല്പം...

തൊടുപുഴയില്‍ ലഭിക്കുന്ന നിര്‍മ്മാണ സാമിഗ്രികളുടെ വിലയേപ്പറ്റി(October 2006 -ലെ) പറയാം.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിലയില്‍ വലിയ മാറ്റം വരാന്‍ സാധ്യതയില്ല.
1. കമ്പി - Rs 28 per Kg for Branded
2. മണല്‍ - Rs 4600 for 180 Cu.Ft(one Load) (കിട്ടാന്‍ വലിയ പ്രയാസമാണ്)
3. സിമന്റ് - Rs 220 (1 packet)
4. ഇഷ്ടിക - Rs 3.50 (21 x 10 x 7 cm)
5. വെട്ടുകല്ല് - Rs 9.50
6. സിമെന്റിഷ്ടിക - Rs 14 ( 12 x 8 x 6 inches)
7. ആശാരി (കല്ല്,മരം) - Rs 250
8. സഹായി - Rs 175
ഇടത്തരം പണിക്ക്, ഒരു ച.അടിക്ക് 1050 രൂപയോളം ചെലവു വരും. 1800 ച.അടി area ഉള്ള ഒരു വീടിന് ഏതാണ്ട് 19 ലക്ഷം രൂപാ വേണമെന്ന് സാരം.

9 comments:

Anonymous said...

useful information..Nandi ..

Anonymous said...

വളരെ കൃത്യമായ കോസ്റ്റിങ്ങ്‌.ഇടത്തരം പണിക്ക്‌ 1050 രൂപ ആകുമെങ്കില്‍ നല്ലരീതിയില്‍ ഒന്ന് പണിയണമെങ്കില്‍ വലിയ ചിലവു വരുമല്ലൊ? കേരളത്തില്‍ ഇന്നത്തെ റേറ്റനുസരിച്ച്‌ ചുരുങ്ങിയത്‌ 450 മുതല്‍ മുകളിലേക്കാണ്‌ വീടുപണിയുവാന്‍ ചതുരശ്ര അടിക്ക്‌ ചിയലവ്‌. തിരുവനന്ദപുരത്തും എറണാംകുളത്തും വിക്ട്രിഫൈഡ്‌ ടെയില്‍ ഇട്ട്‌ തേക്കില്‍തടിയില്‍ മരപ്പണികളോടുകൂടിയ വീടുകള്‍ കരാറുകാര്‍ ചതുരശ്ര അടിക്ക്‌ 650-700 റേഞ്ചില്‍ എങ്ങിനെയാണാവോ നിര്‍മ്മിച്ച്‌ നല്‍കുന്നത്‌?


ഇതുപോലുള്ള വിലയേറിയ വിവരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

Prof.R.K.Pillai said...

ഞാന്‍, ഇടത്തരം പണിക്ക്‌ 1050 രൂപ എന്നു കണക്കാക്കിയപ്പോള്‍ , അതില്‍ സകല‍തും ഉള്‍പ്പെടുന്നുണ്ട്;ചുറ്റുമതില്‍,കിണര്‍,മുറികളിലെ തടി കൊണ്ടുള്ള ഭിത്തി അലമാരകള്‍,തരക്കേടില്ലാത്ത ബാത്ത് റൂം ഫിറ്റിംഗ് സ്,ലൈറ്റ് ഫിറ്റിംഗ് സ് ,അത്യാവശ്യം ഫര്‍ണീച്ചര്‍ തുടങ്ങിയവ എല്ലാം.ഇവയെല്ലാം വളരെ താഴ്ന്ന വിലക്കുമുതല്‍ ലഭ്യമാണ്.ഉദാഹരണത്തിന് സിറാമിക് ടൈത്സ്,ച.അടിക്ക് 15 മുതല്‍ 48 രൂപയ്ക്ക് വരെ കിട്ടും.വാഷ് ബേസിന്‍ ടാപ്പുകള്‍ 40 മുതല്‍ 20,000 രൂപയ്ക്ക് വരെ കിട്ടും. ഇതില്‍ ഏതുപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചെലവു കണക്കാക്കാന്‍ പറ്റൂ.ഈ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

Anonymous said...

കെട്ടിടത്തിന്‍റെ കോസ്റ്റ് കണക്കാക്കുക അതില്‍ ഇടുന്ന ഫര്‍ണ്ണീച്ചറിന്‍റെയും കുഴിക്കുന്ന കിണറിന്‍റ്റ്റെയും അവിടെക്കുള്ള വഴിവാന്ങാന്‍ ചിലവായ് തുകയുടേയും അടുത്ത പറമ്പുകാരനുമായി കേസുനടത്തിയതിന്‍റേയും കൂടെ ചിലവ് കണക്കാക്കിയല്ല.

വീണിടത്തെ ഉരുളല്‍ കൊള്ളാം പക്ഷെ ഇത്തരം കാര്യന്ങളെ കുറിച്ച് എഴുതുമ്പോള്‍ അത് അല്പമെങ്കിലും ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. അറിവുള്ള ആളുകളുമായി ഇതേകുറിച്ച് ചോദിച്ച് മനസ്സിലാക്കിയാല്‍ കൂടുതല്‍ നന്നാവും.

Prof.R.K.Pillai said...

ആദ്യമായി വീടുപണിയില്‍ ഏര്‍ പ്പെടുന്നവര്‍ ക്കെല്ലാം പറ്റുന്ന ഒരബദ്ധത്തേക്കുറിച്ച് ഒന്നുകൂടി പറയാന്‍ താങ്കളുടെ comment എന്നെ പ്രേരിപ്പിക്കുന്നു.വീടുപണിയാനുള്ള ആഗ്രഹം തടയാന്‍ പറ്റാതാവുമ്പോഴാണ് കയ്യിലുള്ള പണവുമായി ആളുകള്‍ വീടുപണി ആരംഭിക്കുന്നത്.
താങ്കള്‍ ചിന്തിക്കുന്ന രീതിയിലാവും മിക്കവരും ചിന്തിക്കുക.Structure തീരും വരെ പ്രശ്നമൊന്നും ഉണ്ടാകില്ല.പിന്നീടാണ് ചെലവ് പിടിയിലൊതുങ്ങാതാകുന്നത്.അതില്‍, താങ്കള്‍ list ചെയ്തതിലും എത്രയോ കൂടുതല്‍ പ്രശ്നങ്ങളുണ്ടായേക്കാം.അതുകൂടി നേരത്തേ മനസ്സിലാക്കിയിരുന്നാല്‍ നല്ലതല്ലേ ?കരാറുകാരന്‍
ഇത്തരം കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ബാധ്യസ്ഥനല്ല.കാരണം പണം അയാളുടേതല്ലല്ലോ.താങ്കളുടെ തുറന്ന അഭിപ്രായത്തിന് നന്ദി.

Anonymous said...

തൊടുപുഴക്കാരാ,താങ്കള്‍ എഴുതിയത് അക്ഷരം പ്രതി ശരിയാണ്.വീടുപണിയാനുള്ള ആഗ്രഹം തടയാന്‍ പറ്റാതായപ്പോഴാണ് കയ്യിലുള്ള പണവുമായി ഞങ്ങള്‍ പണിയാരംഭിച്ചത്.കഷ്ടിച്ച് സ്ട്രക്ച്ചര്‍‍ തീര്‍ന്നപ്പോഴേക്ക് പണവും കഴിഞ്ഞു.500-600 രൂപയ്ക്ക് പണി തീര്‍ക്കാമെന്നായിരുന്നു പലരും പറഞ്ഞത്.അത് തീര്‍ത്തും തെറ്റായിരുന്നു.പണിതീരാത്ത ആ വീട് പിന്നീട് ഞങ്ങള്‍ വിറ്റു.

Prof.R.K.Pillai said...

ഈ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

Anonymous said...

അനോണീ,ഇതിനുമുമ്പ് വീട് പണിതിട്ടുണ്ടോ ?ഉണ്ടെങ്കില്‍ ഇത്തരം മണ്ടത്തരം പറയുകയില്ലായിരുന്നു.ഫ്ലാറ്റുകളുടെയൊക്കെ വില കണക്കാക്കുന്നതെങ്ങിനെ യാണ്? പുതിയതായി വീടുപണിയാന്‍ പോവുന്ന ഒരാള്‍ക്ക് ഈ ബ്ലൊഗര്‍ നല്‍കിയതു പോലുള്ള ഉപദേശങ്ങളാണു വേണ്ടത്.

Unknown said...

ഞാന്‍ പുതിയൊരു വീട് പണിത് താമസമാക്കീട്ട് ആഴ്ചകളേ ആയുള്ളൂ. തേക്കാതെ, തറയോടിട്ട് തീര്‍ത്തു.ഏതാണ്ട് 600 രൂപയേ ആയുള്ളല്ലോ. (പണിഞ്ഞത് കോസ്റ്റ് ഫോര്‍ഡ്)